ബഹ്‌റിന്‍ പ്രതിഭയുടെ പാലറ്റ് സീസണ്‍-2 ശ്രദ്ധേയമായി
മനാമ: പ്രതിഭയുടെ നേതൃത്വത്തില്‍ നടന്ന 'പാലറ്റ് സീസണ്‍2' ചിത്രരചനാ ക്യാമ്പിന്റെ ഭാഗമായി ചിത്രരചനാ മത്സരവും സമൂഹ ചിത്രരചനയും ചിത്രപ്രദര്‍ശനവും ശ്രദ്ധേയമായി.

കേരള ലളിത കല അക്കാദമി സെക്രട്ടറിയും ചിത്രകാരനുമായ പൊന്ന്യം ചന്ദ്രന്‍ നേതൃത്വം നല്‍കി.

'ജീവിതം സുഭദ്രമാക്കാം, ജൈവകൃഷിയെ നെഞ്ചേറ്റാം' എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പെയിന്റിങില്‍, കൃഷി, കൃഷിയുടെ കമ്പോളവത്കരണം, കീടനാശികളുടെ ഉപയോഗം, രാസവളപ്രയോഗം, വരുംകാലത്തെ കുറിച്ചുള്ള പ്രതീക്ഷ തുടങ്ങിയ വിഷയത്തില്‍ 40 ഓളം മുതിര്‍ന്ന ആര്‍ടിസ്റ്റുകളും 12 കുട്ടികളുമാണ് 100 മീറ്റര്‍ കാന്‍വാസില്‍ പെയിന്റിങ് നടത്തിയത്.

പ്രതിഭ സെക്രട്ടറി ഷെരീഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് കെ.എം.മഹേഷ് അധ്യക്ഷത വഹിച്ചു. സി.വി.നാരായണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പൊന്നിയം ചന്ദ്രന്‍, രാജശേഖരന്‍ പിള്ള, ഹബീബ്, പി.ടി.നാരായണന്‍, ശ്രീജിത്ത്, വീരമണി തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications