ദുബായിലെ ഈ റെസ്റ്റോറന്റില്‍ പാര്‍സല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് മലയാള സിനിമാ താരങ്ങളായിരിക്കും!!!!!
ദുബായ്: ഒട്ടേറെ പുതുമകള്‍ ലോകത്തിന് സമ്മാനിച്ച നഗരമാണ് ദുബായ്. അത്‌കൊണ്ടു തന്നെ ദുബായില്‍ ബിസിനസ്സ് ആരംഭിക്കുന്നവരും എന്തെങ്കിലും ഒരു പുതുമ തങ്ങളുടെ ബിസിനസ്സില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും ചെയ്യും. മലബാര്‍ വിഭവങ്ങളുമായി ദുബായ് റിഗ്ഗയില്‍ പുതുതായി ആരംഭിച്ച പാരാമൗണ്ട് റെസ്റ്റോറന്റില്‍ പാര്‍സല്‍ ഓര്‍ഡറുകള്‍ക്കായി ഫോണ്‍ വിളിച്ചാല്‍ നിങ്ങള്‍ ഞെട്ടും കാരണം ഓര്‍ഡര്‍ സ്വീകരിക്കുന്നത് മലയാളത്തിലെ പ്രശസ്ത സിനിമാ താരങ്ങളായിരിക്കും.
മാമുക്കോയയും ജനാര്‍ദ്ദനനും ലാല്‍ ജോസുമടക്കമുള്ള താരങ്ങള്‍ റെസ്‌റ്റോറന്റിലെ വിഭവങ്ങളെ കുറിച്ച് നിങ്ങളോട് സംസാരിക്കും. ശബ്ദം കേട്ട് ഇവരെ നേരില്‍ കാണാന്‍ എത്തിയാല്‍ നിങ്ങളോട് സംസാരിക്കുന്നത് ആലപ്പുഴ സ്വദേശിയും പ്രശസ്ത മിമിക്രി കാലാകാരനുമായ ശരത്ത് ആലപ്പുഴയായിരിക്കും. ഒരു വിത്യസ്തയ്ക്കു വേണ്ടിയാണ് സിനിമാ താരങ്ങളുടെ ശബ്ദത്തില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന രീതി ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രമുഖരായ 12 ഓളം പാചക വിദഗ്ധരെ അണിനിരത്തിയാണ് പാരാമൗണ്ട് ദുബായിലെ റിഗ്ഗയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നല്ല നാടന്‍ ഊണും മലബാര്‍ ചിക്കന്‍ ബിരിയാണിയും ചൂടോടെ വിളമ്പാന്‍ പ്രവര്‍ത്തി പരിചയമുള്ള ജീവനക്കാരും റെഡി. വിശാലമായ ഹാളും പാര്‍ക്കിംങ് സംവിധാനവും പാരാമൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. ദേരയിലും പരിസരത്തും താമസിക്കുന്നവര്‍ക്കും അല്‍ ഗുറൈര്‍ സെന്ററില്‍ ഷോപ്പിങ്ങിനായി എത്തുന്നവര്‍ക്കും ഈ പരിസരത്ത് ജോലി ചെയ്യുന്നവര്‍ക്കും രുചിയേറും നാടന്‍ വിഭവങ്ങള്‍ക്കായി പെട്ടന്ന് എത്തിപ്പെടാന്‍ സൗകര്യമുള്ള മലയാളി റെസ്റ്റോറന്റായിരിക്കും റിഗ്ഗയിലെ പാരമൗണ്ട്. മത്സ്യം കൊണ്ടുള്ള നാടന്‍ വിഭവങ്ങളാണ് മറ്റൊരു പ്രതേകത.
ഫ്രഷ് മത്സ്യങ്ങള്‍ ഉപഭോക്താക്കളുടെ രുചിക്കനുസരിച്ച് ചൂടോടെ തയ്യാറാക്കി കൊടുക്കുവാനുള്ള പ്രതേക കൗണ്ടറും പാരാമൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. 15 ലധികം വിഭവങ്ങളുമായുള്ള ഉച്ചയൂണിന് 12 ദിര്‍ഹമായിരിക്കും ഈടാക്കുക. സൗജന്യ ഹോം ഡെലിവറിക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍ :042941060. പാര്‍ട്ണര്‍മാരായ തസ്‌നിന്‍ മുഹമ്മദ് അലി, അബ്ദുല്‍ അസീസ് കരയത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications