കുവൈത്ത്: മയക്കുമരുന്ന് ലഹരിയില്‍ 3 വയസ്സുകാരിയെ കൊന്ന് ഫ്രീസറില്‍ വെച്ചത് മാതാപിതാക്കള്‍!!
കുവൈത്ത്: മയക്കുമരുന്ന് ലഹരിയില്‍ ദമ്പതികള്‍ ചേര്‍ന്ന് മൂന്നു വയസ്സുകാരിയെ ഉപദ്രവിച്ച് കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു.
സലീം ബുഹാന്‍(26) ഭാര്യ അമൈറ ഹുസൈന്‍(23) എന്നിവരാണ് മൂന്ന് വയസ്സുപ്രായമുള്ള കുട്ടിയെ കൊന്നത്. സംഭവത്തില്‍ ഇവരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്നിന്റെ ലഹരിയാണ് ഇവര്‍ കുട്ടിയെ കൊന്നത് എന്ന് മനസ്സിലായി.
ഒരാഴ്ചയിലധികമായ മൃതദേഹമാണ് പോലീസ് ഫ്രീസറില്‍ നിന്ന് കണ്ടെടുത്തത്. ഇവര്‍ക്ക് മൂന്നു ചെറിയ കുട്ടികള്‍ വേറെയുണ്ട്. കുട്ടിയുടെ മൃതദേഹത്തില്‍ കാലിലും കൈയ്യിലും പൊള്ളല്‍ ഏറ്റതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യല്‍ തുടര്‍ന്നു വരികയാണ്.












Click it and Unblock the Notifications