കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിംഗിനെത്തിയാല്‍ ഒന്നും ഓര്‍മയില്ല; ദമ്പതികള്‍ കാറില്‍ മറന്നത് ഏഴ് മാസം പ്രായമുള്ള കുട്ടിയെ!

ഷോപ്പിംഗിനെത്തിയാല്‍ ഒന്നും ഓര്‍മയില്ല; ദമ്പതികള്‍ കാറില്‍ മറന്നത് ഏഴ് മാസം പ്രായമുള്ള കുട്ടിയെ!

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: ഷോപ്പിംഗിന്റെ തിരക്കില്‍ ഈജിപ്ത്യന്‍ ദമ്പതികള്‍ കാറില്‍ മറന്നുവച്ചത് ഏഴ് മാസം മാത്രം പ്രായമുള്ള മകനെ. റാസല്‍ ഖൈമയിലാണ് സംഭവം. വാഹനം റോഡരികിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി കുഞ്ഞിന്റെ കാര്യം ഓര്‍മയില്ലാതെ കാര്‍ ഓഫാക്കി ഇരുവരും ഷോപ്പിംഗ് മാളിലേക്ക് പോവുകയായിരുന്നു. ഭാഗ്യത്തിന് അതുവഴി പോവുകയായിരുന്ന ഒരാള്‍ അവിചാരിതമായി കാറിനകത്ത് കുട്ടിയെ കാണുകയും പോലിസിനെ അറിയിക്കുകയുമായിരുന്നു. പോലിസെത്തി കാറിന്റെ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.

അശ്രദ്ധമായി കുഞ്ഞിനെ കാറിലാക്കി പോയതിന് ദമ്പതികള്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് പോലിസ് അറിയിച്ചു. കുട്ടിയുടെ കാര്യം പെട്ടെന്നു തന്നെ വഴിപോക്കന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് രക്ഷയായതെന്ന് ശിശു ആരോഗ്യ വദഗ്ധന്‍ ഡോ. എന്‍ജി സിയാദ പറഞ്ഞു. അല്‍പം കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ശക്തമായ ചൂട് താങ്ങാനാവാതെ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

car

ഈ വര്‍ഷം കാറില്‍ നിന്ന് രക്ഷിച്ചത് 79 കുട്ടികളെ. ദുബായ് പോലിസ് ഈ വര്‍ഷം ഇതുവരെ കാറില്‍ നിന്ന് രക്ഷപ്പെടുത്തിയത് 79 കുട്ടികളെ. കുട്ടികളെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്നാണ് പോലിസ് രക്ഷിച്ചതെന്നും ദുബയ് പോലിസ് ഡെപ്യൂട്ടി ഡയരക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അഹ്മദ് അതീഖ് പറഞ്ഞു. ചിലര്‍ അറിയാതെ കുട്ടികളെ കാറിലാക്കി പോവുന്നതാണെങ്കില്‍, അധിക കേസുകളും കുട്ടികള്‍ കാറില്‍ സുരക്ഷിതരായിരിക്കുമെന്ന ധാരണയില്‍ എ.സി ഓണ്‍ ചെയ്ത് പോകുന്നവരാണ്.

ഒരു കാരണവശാലും മറ്റാരും കൂടെയില്ലെങ്കില്‍ കുട്ടികളെ കാറിലാക്കി പോവരുതെന്ന് അദ്ദേഹം രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എ.സി ഓഫാക്കുകയോ ഹാന്‍ബ്രേക്ക് താഴ്ത്തുകയോ സ്റ്റാര്‍ട്ട് ബട്ടന്‍ അമര്‍ത്തികയോ മറ്റോ ചെയ്താല്‍ അപകടങ്ങള്‍ സംഭവിക്കാന്‍ അതുമതി. ഇതേപോലെ കൂടെ ആരുമില്ലാതെ കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്കയക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
parents forget 7 month old baby in car in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X