Get Updates
Get notified of breaking news, exclusive insights, and must-see stories!

മകള്‍ കൂടെയില്ലെന്ന വിവരമറിഞ്ഞത് പോലിസിന്റെ ഫോണ്‍ വന്നപ്പോള്‍...

ദുബായ്: എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ വച്ച് മറുന്നപോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ദുബയ് അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് നടുക്കുന്ന സംഭവങ്ങള്‍ക്കാണ്. മൂന്നുവയസ്സുകാരി മകളെയാണ് നാട്ടില്‍ നിന്ന് വിമാനത്താവളത്തിലെത്തിയ ഏഷ്യന്‍ കുടുംബം കൂടെ കൂട്ടാന്‍ മറന്നു പോയത്. കുട്ടിയുടെ മാതാപിതാക്കളടങ്ങുന്ന കുടുംബമാവട്ടെ ഒന്നും അല്‍ ഐനിലെ താമസ സ്ഥലത്തേക്ക് ടാക്‌സി വിളിച്ച് പോവുകയും ചെയ്തു. കുടുംബം വീട്ടിലെത്താറായിട്ടും മകള്‍ കൂടെയില്ലാത്തത് ആരും ശ്രദ്ധിച്ചില്ലെന്നതാണ് ഏറെ അല്‍ഭുതകരം.

മകള്‍ ദുബയ് വിമാനത്താവളത്തിലുണ്ടെന്ന് അറിയിക്കാന്‍ എയര്‍പോര്‍ട്ട് പോലിസിന്റെ ഫോണ്‍ വിളി വന്നപ്പോഴാണ് പിതാവിന് മകള്‍ കൂടെയില്ലെന്ന കാര്യം ഓര്‍മവന്നതെന്ന് പോലിസ് പറഞ്ഞു. മകള്‍ വിമാനത്താവളത്തിലുണ്ടെന്ന് പോലിസ് പറഞ്ഞപ്പോള്‍ ഇയാള്‍ ശരിക്കും നടുങ്ങി. മകളെ കൂടെ കൊണ്ടുപോവാന്‍ മറന്നുവെന്നതിനേക്കാള്‍ വിസ്മയകരം അല്‍ ഐനില്‍ എത്താറായിട്ടും വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല എന്നതാണെന്ന് ദുബയ് പോലിസിന്റെ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലാഹിജ് പറഞ്ഞു.

phone5

ദുബയ് വിമാനത്താവളത്തിലെ രണ്ടാം നമ്പര്‍ ടെര്‍മിനലിലാണ് തനിച്ചായ മൂന്നുവയസ്സുകാരിയെ പോലിസ് കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാ കാമറകള്‍ പരിശോധിച്ച് കുട്ടി ആരുടെ കൂടെയായിരുന്നുവെന്ന് കണ്ടെത്തി. അങ്ങനെയാണ് പിതാവിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചത്- ബ്രിഗേഡിയര്‍ അലി അതീഖ് പറഞ്ഞു. കൂടെ ഒപു പാട് പേരുണ്ടായതിനാല്‍ രണ്ടു വാഹനത്തിലായാണ് തങ്ങള്‍ അല്‍ ഐനിലേക്ക് തിരിച്ചതെന്നും രണ്ടാമത്തെ വാഹനത്തിലാണ് മകള്‍ ഉള്ളത് എന്ന ധാരണയിലാണ് താനെന്നും പിതാവ് പോലിസിനോട് പറഞ്ഞു.

വിവരമറഞ്ഞ് അല്‍ ഐനില്‍ നിന്ന് പിതാവ് വിമാനത്താവളത്തിലെത്തുമ്പോഴേക്കും മൂന്നു മണിക്കൂര്‍ പിന്നിട്ടിരുന്നു. കുട്ടിയെ തങ്ങള്‍ ആശ്വസിപ്പിച്ച് നിര്‍ത്തുകയായിരുന്നുവെന്നും പിതാവിനെ കണ്ടപ്പോഴാണ് അവര്‍ ശരിക്കും സന്തോഷിച്ചതെന്നും പോലിസുകാര്‍ പറഞ്ഞു. നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവമെന്നതിനാല്‍ വലിയ പ്രശ്‌നമായില്ലെന്നും നാട്ടിലേക്ക് പോകുംവഴിയാണ് ഇത് സംഭവിച്ചതെങ്കില്‍ കുഴപ്പമായേനെയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+