ഷോപ്പിങ്ങിന് പോയി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ കണ്ടത് 3 മക്കളുടെ കത്തികരിഞ്ഞ ശരീരം
കെയ്‌റോ: ഷോപ്പിങ്ങിന് പോയ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് മക്കളുടെ കത്തികരിഞ്ഞ ശരീരം. ഈജിപ്തിലെ കെയ്‌റോയിലാണ് അപകടം നടന്നത്.
കുട്ടികള്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് ഷോപ്പിങ്ങിന് പോയി തിരിച്ചെത്താന്‍ ആയിരുന്നു ദമ്പതികള്‍ തീരുമാനിച്ചത്. ഫഌറ്റില്‍ എത്തിയപ്പോള്‍ കാണുന്നത് അപാര്‍ട്ട്‌മെന്റില്‍ തീ പിടിച്ച് കത്തികരിഞ്ഞ കുട്ടികളുടെ മൃതദേഹമായിരുന്നു.

ഒന്നിന്നും ആറിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്. ഫഌറ്റ് പുറത്ത് നിന്ന് പൂട്ടിയതിനാല്‍ തീ പടര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് പുറത്ത് കടക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications