Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ: കുട്ടികള്‍ പടക്കം കൊണ്ട്കളിച്ചാല്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണാം

ദുബായ്: കുട്ടികള്‍ പടക്കം ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിക്കൊണ്ട് യുഎഇ നിയമം ഏര്‍പ്പെടുത്തുന്നു. പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ദുബായ് പൊലീസാണ് ഒരു മാസത്തെ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. തിങ്കളാഴ്ച ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും തടവുശിക്ഷ വിധിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

'സ്റ്റോപ്പ് സ്റ്റേ സേഫ്' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്‍ പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിവും അവബോധവും നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ജീവന്‍ തന്നെ നഷ്ടമാകാന്‍ സാധ്യതയുള്ളതും അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് ഇത്തരത്തിലുള്ള പൊള്ളലുകളെന്നും, ജീവിതാവസാനം വരെയും പരിക്കുകള്‍ അവശേഷിക്കുന്നതുമാണ് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ ദുബായില്‍ പടക്കം ഉപയോഗിക്കുന്നത് കുറ്റമായി മാറിക്കഴിഞ്ഞു.

image-dubaipolice-antifireworkscampaign-pressconference-2

വിഷുവിനും ദീപാവലിക്കും ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ വലിയ തോതില്‍ പടക്കം ഉപയോഗിക്കുന്ന മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുന്നതാണ്് ദുബായ് പൊലീസിന്റെ പുതിയ നിയന്ത്രണം. പുതിയ പ്രഖ്യാപനം നിലവില്‍ വന്നതോടെ റാസല്‍ഖൈമയിലെ രണ്ട് വില്ലകളില്‍ നിന്നായി ദുബായ് പൊലീസ് 50 ടണ്ണിലധികം വരുന്ന പടക്കം പിടിച്ചെടുത്തിരുന്നു. നിയമാനവുസൃതമല്ലാതെ പടക്കവില്‍പ്പന നടത്തിവന്നിരുന്ന നാല് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. വില്ലക്കുള്ളില്‍ പടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് അറസ്റ്റില്‍ അവസാനിച്ചത്. സിഐഡികളാണ് നിയമാനുസൃതമല്ലാതെ വില്ലക്കുള്ളില്‍ പടക്കം സൂക്ഷിച്ച 18കാരായ രണ്ടുപേരുള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തത്.

റമദാന്‍ മാസാരംഭമായ ജൂണ്‍ ഒന്ന് മുതല്‍ മേക്ക് സെലിബ്രേഷന്‍സ് പ്ലേഫുള്‍, നോട്ട് പെയിന്‍ഫുള്‍ എന്ന ആശയത്തില്‍ ക്യാമ്പയിനും ആരംഭിക്കും. കൂടുതലായി പടക്കമുപയോഗിക്കുന്ന 20കാരെ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് ഇതോടെ തുടക്കം കുറിക്കുക. ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, ബ്രോഷറുകള്‍ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പടക്കം കൊണ്ട് മുഖത്തും കണ്ണിലുമുണ്ടാകുന്ന പൊള്ളലുകള്‍, കണ്‍പീലികള്‍ മുറിഞ്ഞുപോകല്‍, വിരുകള്‍ക്കും, കണ്ണിന്റെ കോര്‍ണിയക്കുമുണ്ടാകുന്ന പരിക്കുകള്‍ എന്നിങ്ങനെ ജീവിതാന്ത്യം വരെയും നീണ്ടുനില്‍ക്കുന്ന പരിക്കുകളാണ് പടക്കംകൊണ്ടുള്ള അപകടങ്ങളില്‍ നിന്നുണ്ടാകുന്നതെന്ന് ക്യാമ്പയിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് പടക്കം സൂക്ഷിക്കുന്നത് വലിയ പരിപാടികള്‍ക്ക് വേണ്ടിയാണ് എന്നാല്‍ അനധികൃതമായി സൂക്ഷിക്കുന്ന ഇവയാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കിന് കാരണമാകുന്നതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ അനധികൃതമായി പടക്കമോ കരിമരുന്ന് ഉല്‍പ്പന്നങ്ങളോ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്ക് ആറ് മാസം വരെ തടവുശിക്ഷയും 10,000 രൂപ പിഴയയായി ഈടാക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+