പാരിസ് കെ എം സി സി നിലവില്‍ വന്നു; കെ.എം അബ്ദുല്‍ സലാം പ്രസിഡന്റ്
ദുബായ്: ഫ്രാന്‍സിലെ പാരിസില്‍ കെ എം സി സി കമ്മിറ്റി നിലവില്‍ വന്നു. സെന്‍റ് ഡെനിസ് ചേര്‍ന്ന യോഗത്തിലാണ് കെ എം സി സി ക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. സംഘനയുടെ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ മേഖലകളിലേക്ക് വിപുലപ്പെടുത്താനും വിശുദ്ധ റമളാനില്‍ നാട്ടില്‍ സജീവമായ രീതിയില്‍ കരുന്ന്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും കമ്മിറ്റി യോഗത്തില്‍ തിരുമാനമായി.
ജൂണ്‍12ന് വെള്ളി രാത്രി 10 മണിക്ക് ചേര്‍ന്ന യോഗത്തില്‍ വിവിധ സിറ്റികളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു . കെ എം അബ്ദുല്‍ സലാമിനെ പാരിസ് കെ എം സി സി യുടെ പുതിയ പ്രസിഡന്റെയി യോഗം തെരഞ്ഞെടുത്തു. സെക്രട്ടറിയായി മുഹമ്മദ് ആലിയും, ട്രഷറായി അശ്‌റഫ് കളരിക്കലിനെയും കമ്മിറ്റി ചുമതപ്പെടുത്തി. മുജീബ് കടക്കോട്ട്, വെള്ളടുത്ത് ഷമീര്‍ എന്നിവരെ യഥാക്രമം വൈ. പ്രസിഡന്റും, ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ഉപദേശക കമ്മിറ്റി അംഗങ്ങളായി എന്‍ കെ നൗഷാദ്,കുന്നുമ്മല്‍ ഷൗക്കത്ത് അലി,അലവി, മുനിര്‍ പാറോളി എന്നിവരെ യോഗം അധികാരപ്പെടുത്തി. പ്രവര്‍ത്തകര്‍ക്ക് kmcc paris office 73 RUE ,GABRIEL PERI 93200,ST: DENIS PRANCE TEL0033-986-274 - 784എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് .കെ എം അബ്ദുല്‍ സലാം അറിയിച്ചു












Click it and Unblock the Notifications