ദുബായ് എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാരില്‍ 55 ശതമാനം പേരും സ്മാര്‍ട്ടായി
ദുബായ്: എയര്‍പോര്‍ട്ടിലെ പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റ് വഴി, സ്മാര്‍ട്ട് ആപ്പ് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പ്രൊഫൈല്‍ വിവരങ്ങളുടെ ബാര്‍കോഡ് ഉപയോഗിച്ച് സ്വയം പഞ്ച് ചെയ്ത് രാജ്യത്തോക്കുള്ള പ്രവേശനവും തിരിച്ച് പോക്കും ആപ്പ് ഉപയോഗിക്കുന്നവരില്‍ 55 ശതമാനം പേരും ഉപയാഗപ്പെടുത്തിയെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറിയാണ് പെതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ GDRFA എന്ന പേരിലുള്ള സ്മാര്‍ട്ട് ആപ്പ് ആപഌക്കേഷന്‍ പുറത്തിറക്കിയത്.
ദുബൈയെ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റി ആക്കി മാറ്റുന്നതിന്റെ ഭാഗമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തുമിന്റെ പ്രഖ്യാപനത്തിന് ചുവട് പിടിച്ച് ജി.ഡി ആര് എഫ് എ ദുബൈ തങ്ങളുടെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയും ടാബ്ലറ്റുകലുടെയും മറ്റും പൊതുജനങ്ങളില്‍ എത്തിക്കാനുള സ്മാര്‍ട്ട് രീതിയിക്ക് തുടക്കം കുറിച്ചത്.ദുബായിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും കമ്പനിക്കള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് ആപഌക്കേഷനാണ് ഇത്. ദുബൈ എമിഗ്രേഷന്റെ സേവനങ്ങള്‍ എവിടെ വെച്ചും ഉപഭോക്താവിന് അറിയാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നത് കൊണ്ട് സര്‍വിസ് കേന്ദ്രങ്ങളെ സമീപിക്കാതെ തന്നെ പൊതുജനങ്ങള്‍ക്ക് അവരുടെ സമയം,പണം,അദ്ധ്വാനം എന്നിവ ലാഭിക്കുവാനും തൃപ്തികരമായ സേവനം നിര്‍വഹിക്കാനും കഴിയുന്ന തരത്തിലുള്ളതാണ് ഇതിന്റെ പ്രവര്‍ത്തനം .

ഗൂഗ്ള്‍ പ്ളേ, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും . രാജ്യത്ത് താമസ വിസയുള്ളവരുടെ എമിറേറ്റ്സ് ഐ ഡി യുടെ വിവരങ്ങളും,ജനന തിയ്യതിയും ആപഌക്കേഷനില്‍ നല്കിയാല് ഒരു രഹസ്യ നമ്പര്‍ ഉപഭോക്താവിന് നല്ക്കും. ഇത് ഉപയോഗിച്ച് ജി ഡി ആര് എഫ് യുടെ സേവനങ്ങളെ കുറിച്ച് അറിയാനും വിവിധ നടപടികള്‍ ക്രമങ്ങള്‍ പുര്‍ത്തികരിക്കാനും കഴിയും. താമസ വിസയിലുള്ളവര്‍ക്ക് അവരുടെ കുടുംബത്തിന്റെ വിസ ശരിയാക്കുന്നതിനും മറ്റും ഇത് സഹായകരമാകും. കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളുടെ വിസ ഇടപാടുകള്‍ നിയന്ത്രിക്കാനും കഴിയും.
പ്രവേശനാനുമതി പുതുക്കുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനൊപ്പം തൊഴില്‍ മന്ത്രാലയത്തിന് പുതിയ അപേക്ഷകള്‍ നല്‍ക്കാനും ഈ ആപഌക്കേഷനു കൊണ്ട് സാധ്യമാകും .സന്ദര്‍ശക വിസയുടെ അനുമതി, ഓണ്‍ അറൈവല്‍ വിസക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിക്കും ഇത് സഹായകരമാകും,ദുബൈയിലെ സ്ഥാപനങ്ങള്‍ക്ക് വിസയെടുക്കല്‍,വിസ പുതുക്കല്‍,ഒഴിവാക്കല്‍ എന്നിവക്ക് ഈ ആപ്പ് പ്രയോജനപ്പെടുത്താം

ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ സേവനങ്ങള്‍ക്ക് പുറമെ പെതു ജനങ്ങള്‍ക്ക് സഹായകരമായ നിരവധി സര്‍വിസുകളാണ് നിലവില്‍ വന്നിടുള്ളത് . ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സിന്റെ സേവന വിഭാഗമായ അമര്‍ സര്‍വിസുകളുടെ നടപടിക്രമങ്ങള്‍,സേവനങ്ങള്‍, സ്വദേശികള്‍,താമസ വിസയുള്ളവര്‍,സന്ദര്‍ശക വിസയിലുള്ളവര്‍,ജി സി സി രാജ്യത്തിനുള്ളവര് തുടങ്ങിയവരുമായി ബന്ധപ്പെട്ടുള്ള താമസകുടിയേറ്റ വിവരങ്ങളുടെ വിശദമായ അറിയിപ്പുകളും ഈ ആപ്പ് സ്റ്റോറില്‍ ലാഭ്യമാണ്. വിസ സേവനങ്ങളുടെ ഫീസ് ഇനങ്ങളും ഇതില്‍ രേഖപ്പെടുതിരിക്കുന്നു.സ്ഥാപനമായി പൊതു ജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വിവിധ രീതികളും ഇതില്‍ നിലവില്‍ ഉണ്ട് .
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications