കാന്‍സര്‍ രോഗിയ്ക്ക് ഡോക്ടര്‍ ഓക്സിജന്‍ നല്‍കിയില്ല, രോഗി മരിച്ചു
ദുബായ്: കാന്‍സര്‍ ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന രോഗിയ്ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് രോഗി മരിച്ചതായി ആരോപണം. ദുബായിലാണ് സംഭവം നടക്കുന്നത്. സ്തനാര്‍ബുദത്തെത്തുടര്‍ന്ന് യുവതി മരിയ്ക്കാനിടയായ സംഭവത്തില്‍ പ്രതിയാക്കപ്പെട്ടത് ഏഷ്യക്കാരനായ ഡോക്ടര്‍. രോഗിയ്ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി ആരോപിച്ച് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ദുബായ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലും ഡോക്ടര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. എന്നാല്‍ ഹെല്‍ത്ത് അതോറ്റിയുടെ റിപ്പോര്‍ട്ടടക്കം തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ നിഷേധിയ്ക്കുകയാണ് ഡോക്ടര്‍.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനാലാണ് യുവതി മരിച്ചതെന്നും ഓക്‌സിജന്‍ നല്‍കാതിരുന്നതല്ല മരണ കാരണമെന്നുമാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ മെഡിക്കല്‍ ലൈയബിലിറ്റി നിയമ പ്രകാരം ഡോക്ടര്‍ കുറ്റക്കാരനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി.












Click it and Unblock the Notifications