2016 ല്‍ പ്രവാസികളുടെ ശന്പളം പ്രതീക്ഷിച്ചതിലും കൂടും? എങ്ങനെ എന്നറിയണോ
ദുബായ്: ശമ്പളവും ശമ്പള വര്‍ധനയുമൊക്കെ നല്‍കുന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളാണോ യുഎഇയാണ് മികച്ചത്? ഇത്തരമൊരു ചോദ്യത്തിന് സ്വാഭാവികമായും യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നാകും ഉത്തരം പറയുക. എന്നാല്‍ യൂറോപ്പിനെ കടത്തി വെട്ടാന്‍ മെച്ചപ്പെട്ട പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കാന്‍ പല പ്രമുഖ യുഎഇ കമ്പനികളും ശ്രമിയ്ക്കുന്നതായി പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ ടവേഴ്‌സ് വാട്ട്‌സണ്‍ പറയുന്നു.
യൂറോപ്പില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നില്‍ രണ്ട് ശതമാനം സിഇഒമാര്‍ക്കും ശമ്പള വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. അതേ സമയും യുഎഇയിലേയും ജിസിസി രാഷ്ട്രങ്ങളിലേയും സ്ഥിതി ഏറെ വ്യത്യസ്തമാണ്. ഉന്നത സ്ഥാനങ്ങളിലുള്ള ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ യൂറോപ്പിനെ തോല്‍പ്പിയ്ക്കും.

പഠനം
യൂറോപ്പിലേയും ജിസിസി രാഷ്ട്രങ്ങളിലേയും സിഇഒമാര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. 2016 ലും യുഎഇയിലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ ശമ്പള വര്‍ധനയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

2016 ല്‍
2016 ല്‍ അഞ്ച് ശതമാനം ശമ്പള വര്‍ധന യുഎഇയില്‍ ലഭിയ്ക്കുമെന്ന് പ്രമുഖ ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്‍സിയായി ഓണ്‍ ഹെവിറ്റ് പറയുന്നു.

ജിസിസി
യുഎഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, എന്നിവിടങ്ങളില്‍ ശരാശരി അഞ്ച് ശതമാനം വേതന വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളില്‍ ശരാശരി ആറ് ശതമാനം വേതന വര്‍ധനയും പ്രതീക്ഷിയ്ക്കുന്നുണ്ട്

സൗദിയില്‍
സൗദി അറേബ്യയില്‍ 5.5 ശതമാനം വേതന വര്‍ധനയും ഉണ്ടാകുമെന്നാണ് പറയുന്നത്.












Click it and Unblock the Notifications