ഷാര്‍ജയില്‍ പ്രവാസി ഗവണ്മെന്റ് ജീവനക്കാര്‍ക്കും 10 ശതമാനം ശമ്പള വര്‍ധന
ഷാര്‍ജ: ഷാര്‍ജയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഗവണ്മെന്റ് ജീവനക്കാര്‍ക്ക് 10 ശതമാനം ശമ്പള വര്‍ധന അനുവദിക്കാന്‍ ഭരണാധികാരിയുടെ തീരുമാനം. യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. 2018 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന നടപ്പിലാക്കുക.

ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിനായി ബജറ്റില്‍ 600 ദശലക്ഷം ദിര്‍ഹം വകയിരുത്തിയതായി ഷാര്‍ജ ഗവണ്മെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഡയരക്ടറേറ്റ് ഓഫ് ഹ്യൂമണ്‍ റിസോഴ്സസ് ചെയര്‍മാനുമായ ഡോ. താരീഖ് സുല്‍ത്താന്‍ ബിന്‍ ഖാദിം ആണ് ശമ്പള വര്‍ധനവിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
പുതിയ ശമ്പള വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ എട്ട് ഗ്രേഡുകളായിട്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരം തിരിച്ചിരിക്കുന്നത്. സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഏറ്റവും താഴ്ന്ന എട്ടാം ഗ്രേഡുകാര്‍ക്ക് പുതിയ സ്കെയില്‍ പ്രകാരം 17,500 ദിര്‍ഹം ശമ്പളം ലഭിക്കും. ഒന്നാം ഗ്രേഡുകാര്‍ക്ക് 30,500 ദിര്‍ഹമായിരിക്കും ശമ്പളം. ഷാര്‍ജയിലെ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു. രാജ്യ പുരോഗതിക്ക് പ്രവാസി ജീവനക്കാര്‍ നല്കുന്ന മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് അവര്‍ക്കു കൂടി ശമ്പള വര്‍ധന നടപ്പിലാക്കാന്‍ ഷാര്‍ജ ഭരണാധികാരി തീരുമാനിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ശമ്പള വര്‍ധനവിന്റെ ആനുകൂല്യം പെന്ഷന് പറ്റുന്നവര്‍ക്കും ലഭിക്കും. വര്‍ധിച്ച ശമ്പളത്തിന് ആനുപാതികമായി പെന്ഷന് തുകയും വര്‍ധിപ്പിക്കുന്നതിനായി 2003 മുതല്‍ 2017 വരെ കാലയളവില്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ തങ്ങളുടെ പെന്ഷന് വിശദാംശങ്ങള്‍ ഹ്യൂമണ്‍ റിസോഴ്സസ് ഡയരക്ടറേറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും ഡോ. ശെയ്ഖ് സുല്‍ത്താന്‍ അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications