കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു പിസി ജോര്‍ജിന്റെ ജനപക്ഷ സാംസ്‌കാരിക സംഘടന

Google Oneindia Malayalam News

ദുബായ്: കേരളത്തിലെ പ്രധാന മുന്നണികളെയും മറ്റ് ചെറിയ പാര്‍ട്ടികളെയും ആശ്ചര്യത്തിലാക്കി താന്‍ നേടിയ വിജയം പ്രവാസി മലയാളികളടക്കമുള്ളവരുടെ പിന്തുണയിലൂടെയാണെന്നും അവരുടെ പ്രാര്‍ത്ഥനയും പ്രയത്നവുമാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നും പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. പ്രവാസികളുടെ പൂര്‍ണ്ണ പിന്തുണയോടെ ജനപക്ഷ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ താന്‍ ഇതിനകം മുന്നിട്ടറങ്ങിയെന്നും പിസി ജോര്‍ജ് പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരെ അഴിമതിക്കെതിരെ ശബ്ദിക്കാന്‍ സാധാരണക്കാരന് അവസരം നിഷേധിച്ചിരിക്കുകയാണ് കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍.., എന്നാല്‍ പുതിയ സംഘടന രൂപീകരിച്ച അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നതോടെ കൂടുതല്‍ ആളുകള്‍ സംഘടനയില്‍ എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു ജനങ്ങളുടെ സംഘടനയാണ് അവരുടെ പ്രയാസങ്ങളും പരാതികളും അധികാരികളിലെത്തിക്കാന്‍ കഴിയുന്ന ശക്തമായ അടിത്തറയോടുള്ള സാമൂഹിക സാംസ്‌കാരിക സംഘടന.

 pc-george

സംഘടനയുടെ പ്രവാസി ഫോറങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസം മുന്‍പ് ഓസ്ട്രേലിയ സന്ദര്‍ശനം നടത്തിയിരുന്നു. ഇപ്പോള്‍ യുകെ സന്ദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലുമാണ്. നിലവിലെ കേരള രാഷ്ട്രീയത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്ത നേതാക്കന്മാര്‍ക്കും സംഘടനയില്‍ അംഗമാകാം. എന്നാല്‍ അധികാര മോഹമാണ് വരവിന്റെ ഉദ്ദേശമെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്നും പിസി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ സംഘടിപ്പിച്ച ജനപക്ഷ പ്രവാസി ഫോറത്തിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ യുഎഇ ലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

English summary
PC George is going to start Janapaksha Samskarika Sankatana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X