കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് നിയമ വ്യവസ്ഥ അറിയില്ല; പിസി ജോര്‍ജ്

Google Oneindia Malayalam News

ദുബായ്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിന്റെ വിധി പ്രസ്ഥാവനയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പ്രതികരണം കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധിക്ക് അപ്പീല്‍ പോവുക എന്ന വ്യവസ്ഥ ഇന്ത്യന്‍ ജൂഡീഷ്യറിയില്‍ ഇല്ല, പകരം റിവ്യു ഹര്‍ജി നല്‍കാനെ കഴിയുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ നല്‍കുന്ന റിവ്യു ഹര്‍ജി പരിഗണിക്കുന്നതും തീരുമാനമെടുക്കുന്നതും വിധി പറഞ്ഞ അതേ ന്യായാധിപനായിരിക്കും എന്നതാണ് ഇതിലെ യഥാര്‍ത വസ്ഥുത എന്ന് പിസി വ്യക്തമാക്കി.

pcgeorge

മുഖ്യമന്ത്രിക്ക് നിയമ സംവിധാനങ്ങളെ കുറിച്ച് വ്യക്തമായി ധാരണയില്ലെന്നാണ് പ്രസ്ഥാവനയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകനു പണം നല്‍കിയത് ആരാണെന്ന കണ്ടെത്തണം.

വിധിപ്രസ്ഥാവന നടത്തിയ ന്യായാധിപനെ വിമര്‍ശിക്കുന്നില്ല. എന്നാല്‍ വിധിയെ വിമര്‍ശിക്കാന്‍ ഒരു പൗരന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗോവിന്ദച്ചാമിമാരെ സംരക്ഷിക്കുന്ന നിയമവ്യവസ്ഥയാണോ ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഇന്ത്യന്‍ ജുഡീഷ്യറി ഒന്നുകൂടി ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും പിസി തുറന്നറിച്ചു.

English summary
PC George talking about Kerala CM Pinarayi Vijayan at Dubai Press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X