പീര്‍ മുഹമ്മദിന് പ്രവാസ ലോകത്തിന്റെ ആദരം
ദുബായ്: മാപ്പിളപ്പാട്ട് ആലാപന മേഖലക്ക് ആറര പതിറ്റാണ്ടുകാലം മികവുറ്റ സംഭാവനങ്ങള്‍ നല്‍കിയ അനശ്വര ഗായകന്‍ പീര്‍ മുഹമ്മദിന് പ്രവാസ നാട്ടിന്റെ ഇശല്‍ ആദരം. ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ യു എ ഇ ഘടകം കെ എം കെ എ സംഘടിപ്പിച്ച'' അനര്‍ഘ മുത്തുമാല'' എന്ന ആദരിക്കല്‍ ചടങ്ങില്‍ വെച്ചാണ് പ്രവാസ ലോകത്തെ മാപ്പിളപ്പാട്ട് ആസ്വാദകര്‍ പീര്‍ മുഹമ്മദിന് ഇശലുകളില്‍ കോര്‍ത്ത ആദരം നല്‍കിയത്. പ്രമുഖ വ്യവസായിയും മാപ്പിളപ്പാട്ട് രചയിതാവുമായ യഹിയ തളങ്കരയും നെല്ലറ ഷംസുദ്ധിനും ചേര്‍ന്നാണ് പ്രവാസലോകത്തിന്റെ ആദരം പീര്‍ മുഹമ്മദിന് സമ്മാനിച്ചത്. ഒയാസിസ് ഷാജഹാന്‍ പീര്‍ മുഹമ്മദിനെ പെന്നാട അണിയിച്ചു.
എഴുപത് വയസ്സു കഴിഞ്ഞ പീര്‍ മുഹമ്മദ് ശാരിരിക അവശതകള്‍ മറന്ന് ഇശല്‍ ശാഖയിലെ എക്കാലത്തെയും ഹിറ്റുപാട്ടുകള്‍ പാടി അരങ്ങില്‍ നിറഞ്ഞ് പാടിയപ്പോള്‍ ''അനര്‍ഘ മുത്തുമാല'' എന്ന ആദരിക്കല്‍ ചടങ്ങ് ഏറെ ശ്രദ്ധയമായി മാറി. സിബല്ല, പീര്‍ മുഹമ്മദിന്റെ മകന്‍ നിസാമുദ്ദീന്‍, മകള്‍ സാറ, മുക്കം സാജിദ, ആദില്‍ അത്തു, മുഹമ്മദ് അലി, മുഹമ്മദ് റാഫി, ഫാത്തിമ ഹെന്ന, ദില്‍ജിഷ തുടങ്ങിയ ഗായകര്‍ അല്‍നാസര്‍ ലിഷര്‍ ലാന്റിലെ വേദിയില്‍ ചടുലമായ ഈണങ്ങളിലുടെ മാപ്പിളപ്പാട്ടിന്റെ അനശ്വര ഗായകനെ ഇശല്‍ പാട്ടുകള്‍ കൊണ്ട് അനശ്വരമാകി.

പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിന്റെ മേഖലയിലാണ് തിളങ്ങി നിന്നതെങ്കിലും രണ്ട് സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട് 'അന്യരുടെ ഭൂമി' എന്ന സിനിമയില്‍ സംഗീത സംവിധായനായ എ ടി ഉമ്മറിന്റെ സംഗീതത്തില്‍ ഒരു ഗാനവും,'തേന്‍തുള്ളി' എന്ന ചിത്രത്തില്‍ കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ മറ്റൊരു ഗാനത്തിനും പീര്‍ മുഹമ്മദ് ശബ്ദം നല്‍കിയിട്ടുണ്ട്.
1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ (ചെന്നൈ നിലയം) മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യത്തെ മാപ്പിളപ്പാട്ട് ഗായകനാണ് പീര്‍ മുഹമ്മദ്. ചടങ്ങില്‍ എ കെ ഫൈസല്‍, പുന്നക്കല്‍ മുഹമ്മദ് ആലി, അന്‍സാര്‍ കൊയിലാണ്ടി, ദീലിപ് രാജ്, തല്‍ഹത്ത്, സാഹില്‍ ഹാരിസ്, ബെല്ലോ ബഷീര്‍, മൊയ്തു കുറ്റ്യാടി, സുബൈര്‍ വെള്ളിയോട്, അസിഫ്, ഹാരിസ് പള്ളിപ്പുറം, യുനസ് തണല്‍, രാജന്‍ കൊള്ളവിപ്പാലം, ജുനൈദ് , ഫൌസീര്‍, അസീസ് മണമ്മല്‍, മുഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications