ഫൈസലിന്റെ കുടുംബത്തിനുള്ള പെന്ഷന് തുക നാട്ടിലെ സഹായ സമിതിക്ക് കൈമാറി
മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ ഭാര്യക്ക് ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രവാസി വിധവാ പെന്ഷന് ഫണ്ടിലെ പ്രഥമ ഘഡു നാട്ടിലെ സഹായ സമിതിക്ക് കൈമാറി. കൊടിഞ്ഞി മഹല്ല് ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി സഹായക സമിതി ചെയര്മാന് പി.സി മുഹമ്മദ് ഹാജിക്ക് നല്‍കിയാണ് തുക കൈമാറിയത്.
ചടങ്ങില്‍ ബഹ്റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ ജന.സെക്രട്ടറി ഇ.പി. ഗഫൂര്‍, ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരി, ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ വിടി.സുബൈര്‍ തങ്ങള്‍ തിരൂരങ്ങാടി മണ്ഢലം മുസ്ലിംലീഗ് പ്രസി. സി. അബൂബക്കര്‍ ഹാജി, പത്തൂര്‍ മൊയ്തീന് ഹാജി, ഒടിയില്‍ പിച്ചു, കോമുക്കുട്ടി ഹാജി, പി കുഞ്ഞുട്ടി ഹാജി, യു. എ റസാഖ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ബഹ്റൈന്‍ മലപ്പുറം ജില്ലാ കെ.എം.സിസി നേതാക്കള്‍ ഫൈസലിന്റെ ഖബര്‍ സന്ദര്‍ശിച്ച ശേഷം സമൂഹ പ്രാര്‍ത്ഥന നടത്തിയാണ് തിരിച്ചു പോയത്. ഖബര്‍ സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും കൊടിഞ്ഞി പള്ളി ഖത്വീബ് ഹൈദരലി ഫൈസി നേതൃത്വം നല്കി.

ബഹ്റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ കീഴില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രവാസി വിധവകള്‍ക്ക് കെ.എം.സിസി പെന്ഷന് വിതരണം ചെയ്തു വരുന്നുണ്ട്. ഈ സല്‍കര്‍മ്മത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര് നേതാക്കളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33748156.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications