ജിദ്ദ എയര്‍പോര്‍ട്ട് പീഠനം; പ്രതികള്‍ക്ക് 4 വര്‍ഷം തടവും 1000 ചാട്ടവാറടിയും!!!
ജിദ്ദ: ഉമ്രക്ക് വന്ന രണ്ടു ഇറാനിയന്‍ യുവാക്കളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 2 എയര്‍പ്പോര്‍ട്ട് ജീവനക്കാര്‍ക്ക് 4 വര്‍ഷം തടവും 1000 ചാട്ടവാറടിയും നല്‍കാന്‍ സൗദി ക്രിമിനല്‍ കോടതി ഇന്നലെ ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടിലാണു വിധിക്കാസ്പദമായ സംഭവം നടന്നത്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇത്തരം സംഭവങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പോലും ബാധിച്ചേക്കാവുന്ന സംഭവമായി വിലയിരുത്തി.
സൗദിയില്‍ എത്തിയ ഇറാനിയന്‍ യുവാക്കള്‍ക്ക് സ്വദേശികളുടെ പീഠനം എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയകളിലടക്കം വന്‍ വാര്‍ത്തയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത വളരെ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.












Click it and Unblock the Notifications