ഫിലിപ്പീന്‍സ് യുവതിയെ വളര്‍ത്തു സിംഹം കടിച്ച് കൊന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയായ സ്ത്രീയെ വളര്‍ത്തു സിംഹം കടിച്ച് കൊന്നു. അബിജൂല എന്ന ഫിലിപ്പീന്‍സ് യുവതിയാണ് കൊല്ലപ്പെട്ടത് . ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീയെ സിംഹം ആക്രമിച്ചത് . ഇവര്‍ ജോലി ചെയ്തിരുന്ന വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹമാണ് ആക്രമിച്ചത്. സിംഹത്തിന് പുറമെ പല വന്യ ജീവികളും തൊഴില്‍ ഉടമസ്ഥന്റെ വീട്ടിലുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടി കടിച്ചുവെന്ന പറഞ്ഞാണ് തൊഴിലുടമ യുവതിയെ ആശുപത്രിയ്ല്‍ പ്രവേശിപ്പിച്ചത് . ദിവസങ്ങള്‍ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ തലയ്ക്ക് ഉള്‍പ്പടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് വീട്ടിലെത്തിയ യുവതിയുടെ നില വഷളായി. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും മരണം സംഭവിയ്ക്കുകയുമായിരുന്നു.

പട്ടി കടിച്ചതാണെന്ന് വാദത്തില്‍ ആയിരുന്നു തൊഴിലുടമ. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിംഹത്തിന്റെ ആക്രമണമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. വന്യജീവികളെ വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് ആഡംബര ചിഹ്നമായിട്ടാണ് പല അറബികളും കാണുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതിലും ഇതിന് വിലക്കുണ്ട്. തൊഴിലുടമെ അറസ്റ്റിലായാതായി അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു .












Click it and Unblock the Notifications