ഭാര്യയ്ക്ക് ഫോണ്‍ചെയ്യാന്‍ പൊലീസുകാരന്‍ മോഷ്ടാവായി

പെട്രോള്‍ പമ്പില്‍ പണം അടയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് യുവാവ് തന്റെ ഐഡികാര്‍ഡ് ഉറപ്പിന് വേണ്ടി പമ്പില്‍ നല്‍കിയത്. എന്നാല്‍ പമ്പില്‍ നിന്നും ഐഡി കാര്‍ഡ് പൊലീസുകരനും(26) അയാളുടെ തൊഴില്‍ രഹിതനായ സോഹദരനും (24) പണമടച്ചശേഷം സ്വന്തമാക്കി. പിറ്റേദിവസം പണവുമായി എത്തിയ യുവാവിനോട് ഐഡി കാര്‍ഡ് തിരിച്ച് വാങ്ങിയെന്ന് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ താനല്ല കാര്‍ഡ് തിരിച്ച് വാങ്ങിയതെന്നും, കാര്‍ഡ് പമ്പില്‍ ഈട് നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ രസീത് ഇപ്പോഴും തന്റെ കൈവശം ഉണ്ടെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഐഡികാര്‍ഡ് തട്ടിയെടുത്തവരെ യുവാവ് തിരിച്ചറിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഒരു സിഡിയിലാക്കി ബര്‍ ദുബായ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് പരാതി കാര്യമാക്കിയില്ല.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ഇത്തിസലാത്തില്‍ നിന്നും 14 ലക്ഷം രൂപയുടെ ഫോണ്‍ ബില്‍ വന്നപ്പോഴാണ് യുവാവ് ശരിയ്ക്കും ഞെട്ടിയത്. താന്‍ പോലും അറിയാതെ തന്റെ പേരില്‍ അഞ്ച് സിംകാര്‍ഡുകളാണ് എടുത്തിരിയ്ക്കുന്നത്. വീണ്ടും പൊലീസിനെ സമീപിയ്ക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയും ചെയ്തു.
അറസ്റ്റിലായപ്പോഴാണ് ഒരാള്‍ ദുബായ് പൊലീസിലാണ് ജോലി ചെയ്യുന്നതെന്ന് മനസിലായത്. ലെബനനിലുള്ള ഭാര്യയെ ദിവസവും ഫോണ്‍ചെയ്യുന്നതിന് വേണ്ടിയാണ് പൊലീസുകാരന്‍ ഐഡി കാര്‍ഡ് മോഷ്ടിച്ചത്. ഇയാളോടൊപ്പം മോഷണത്തിനും തുടര്‍ന്ന് സിം കാര്‍ഡുകള്‍ എടുക്കാനും കൂട്ട് നിന്നത് ഇയാളുടെ സഹോദരനാണ്. കേസിന്റെ വിചാരണ വീണ്ടും ഒക്ടോബര്‍ 28 ന് നടക്കും












Click it and Unblock the Notifications