ഫോട്ടോഗ്രാഫി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
ദുബായ്: വെല്‍ക്കം ഗ്രൂപ്പിനു കീഴിലുള്ള ട്രോബോണ്‍ ഓണ്‍ലൈന്‍ തങ്ങളുടെ പുതിയ സംരംഭമായ phographyt.rtoobone.com മാട്‌സ്‌കോണ്‍ഡയറക്ടറും പ്രശസ്ത അമേച്വര്‍ ഫോട്ടോഗ്രാഫറുമായ മര്‍സൂഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫിലെ ഫോട്ടോഗ്രാഫി പ്രേമികളെയും പ്രൊഫഷനലുകളെയും ഒരുപോലെ ആകര്‍ഷിക്കുവാന്‍ അനേകം ഇന്റ്‌റര്‍നാഷണല്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ട്രോബോണ്‍ ആയിരക്കണക്കിന് വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ഉപകരണങ്ങളാണ് തങ്ങളുടെ പുതിയ വെബ്‌സൈറ്റിലൂടെ കാഴ്ചവെക്കുന്നതെന്ന് സി .ഇ.ഒ വി.സി.അഷ്‌റഫ് പ്രസ്താവിച്ചു.
അനേകം റീട്ടെയില്‍ ഷോപ്പുകളും ഓണ്‍ലൈന്‍ഷോപ്പുകളും യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫോട്ടോഗ്രാഫിയില്‍ തനിക്കാവശ്യമുള്ളതെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന തരത്തിലുള്ള ഒരു സംവിധാനം ഇവിടെയില്ലെന്നും phographyt.rtoobone.com അതിനുള്ള ഉത്തരമാണെന്നും താന്‍ മനസ്സിലാക്കുന്നു വെന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മര്‍സൂഖ് സൂചിപ്പിച്ചു.

ഓരോ മേഖലയ്ക്കും അതിന്റതായ ഡിമാന്റുകളുണ്ട് കേവലം പൊതുവായ ഓണ്‍ലൈന്‍ ഷോപ്പ് എന്നതില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മേഖലകളില്‍ ഊന്നല്‍ നല്‍കി കൊണ്ടുള്ള ഓണ്‍ലൈന്‍ സംരംഭങ്ങളാണ് തങ്ങളുടെ മുഖമുദ്രയെന്ന് അഷ്‌റഫ് പറഞ്ഞു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഉത്തമ മാതൃകയായി ലോക സമൂഹത്തില്‍ അറിയപ്പെടുന്ന യു.എ.ഇ രാജ്യത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി Peace Tolerance എന്ന വിഷയത്തെ ആസ്പദമാക്കി ഒരുമാസം നീണ്ടു നില്‍ക്കുന്ന ഫോട്ടോഗ്രാഫി മത്സരവും ട്രാബോണ്‍ വാക്താക്കള്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications