പിശാചിനൊപ്പം ഒരു സെല്‍ഫി; ഹജ്ജ് കര്‍മത്തിനിടയിലെ സെല്‍ഫിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
പിശാചിനൊപ്പം ഒരു സെല്‍ഫി; ഹജ്ജ് കര്‍മത്തിനിടയിലെ സെല്‍ഫിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ജിദ്ദ: ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി മിനായില്‍ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്നതിന്റെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തതിനെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. ആത്മീയനിമിഷയങ്ങളെയും ആരാധനാകര്‍മങ്ങളെയും ഇത്തരത്തില്‍ പ്രകടനപരതയ്ക്കും പൊങ്ങച്ചം കാണിക്കുന്നതിനുമായി ഉപയോഗിക്കാമോ എന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന്റെ വിവിധ ഘട്ടങ്ങള്‍ സെല്‍ഫിയായും മറ്റും പോസ്റ്റ് ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
ജംറകളിലേക്ക് കല്ലെറിയുന്നതിന്റെ സെല്‍ഫിയിട്ട തീര്‍ഥാടകനെ കൊന്ന് കൊലവിളിച്ചിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്ന പ്രാര്‍ഥനകളും ആരാധനാകര്‍മങ്ങളും കൊണ്ട് കാര്യമില്ലെന്നാണ് വിമര്‍ശകരായ ഭൂരിപക്ഷം പേരും പറയുന്നത്. പൊങ്ങച്ചത്തിനും ലോകമാന്യത്തിനുമായി ചെയ്യുന്ന ആരാധനകള്‍ ദൈവത്തിനു വേണ്ടിയല്ലെന്നും മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണെന്നുമുള്ള ഇസ്ലാമിക അധ്യാപനം ചൂണ്ടിക്കാണിച്ചാണ് സെല്‍ഫിക്കാരനെതിരായ വിമര്‍ശനം.
'തീര്‍ച്ചയായും ഈ വര്‍ഷത്തിന്റെ ചിത്രമാണിത്- പിശാചിനൊപ്പം ഒരു സെല്‍ഫി\' എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങളിലൊന്ന്. ആത്മീയ മുഹൂര്‍ത്തത്തിന്റെ പവിത്രത ഈ ചിത്രം ഇല്ലാതാക്കുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു.

ലൗകിക താല്പര്യങ്ങളില് നിന്നും ഭ്രമങ്ങളില്‍ നിന്നുമുള്ള മോചനമാണ് പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്നതിലൂടെ താല്പര്യപ്പെടുന്നത്. എന്നാല്‍ അതിന്റെ ദൃശ്യം തന്നെ കാമറയില്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നതിന്റെ സാംഗത്യം തനിക്ക് മനസ്സിലാവുന്നില്ലെന്ന് മറ്റൊരാള്‍ പറയുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള തീക്ഷ്ണമായ സ്വകാര്യ നിമിഷങ്ങളാണ് ഹജ്ജിന്റെ ഓരോ കര്‍മവും. മറ്റു താല്പര്യങ്ങള് അതില്‍ കടന്നുകൂടുന്നത് കര്‍മത്തിന്റെ ആത്മാവിനെ നശിപ്പിക്കും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആരാധനയുടെ അടിസ്ഥാന ആശയത്തെ തന്നെ പരിഹസിക്കുന്നതാണ് ഈ സെല്‍ഫിയെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ചിലരെങ്കിലും സെല്ഫിക്കാരന്റെ രക്ഷയ്ക്കെത്തി. തന്റെ ജീവിതത്തിലെ അമൂല്യമായ ഒരു നിമിഷത്തെ ഓര്‍മയ്ക്കായി കാമറയില്‍ പകര്‍ത്തിയതിന് ഇത്രവലിയ ബഹളത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അവരിലൊരാളുടെ ന്യായം. സെല്‍ഫി ഭ്രമം വ്യാപകമാവുകയും അത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത സാഹചര്യത്തില്‍ ഹജ്ജ് വേളയിലെ കാമറ ഉപയോഗത്തിന് പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതില്‍ ചെറിയ ഇളവ് നല്‍കിയതോടെ പൂര്‍വാധികം ശക്തിയോടെ സെല്‍ഫി ഭ്രമം തിരികെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications