പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ യുഎഇ തയ്യാറാണ്; മുഖ്യമന്ത്രി
ദുബായ്: മുന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ കേരള മുഖ്യമന്ത്രി യുഎഇ ലെ നിരവധി സ്വദേശി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിക്ഷേപം ഇറക്കാന്‍ യുഎഇ ല്‍ നിന്നുള്ള ബിസിനസ്സുകാര്‍ക്കുള്ള താല്‍പര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന ചര്‍ച്ചകളായിരിക്കും വരും നാളുകളില്‍ കേരളത്തിലെ വിവിധ വകുപ്പുകളില്‍ നടക്കുകയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളില്‍ ചില കമ്പനികള്‍ക്കെങ്കിലും ഇന്ത്യയില്‍ നിടത്തിയ നിക്ഷേപങ്ങളില്‍ ചില ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഇനിയും സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ കൈകൊള്ളുകയായിരിക്കും സര്‍ക്കാറിന്റെ മുന്നിലെ ആദ്യ ലക്ഷ്യം. ചില കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം തേടിയെ പറ്റുള്ളൂ.

അത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്രം അനുകൂലമായി പ്രവര്‍ത്തിക്കുമെന്നും പിണറായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ ടൂറിസം, പാരമ്പര്യ ചികിത്സാ രീതികള്‍ തുടങ്ങി ഒട്ടെറെ കാര്യങ്ങളില്‍ വിദേശികള്‍ക്ക് ഏറെ താല്‍പര്യമുണ്ട്. അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുകയെന്നത് സര്‍ക്കാറിന്റെ കടമയാണെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും പിണറായി പറഞ്ഞു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ
കുറിച്ച് ചോദിച്ചപ്പോള്‍ അത്തരക്കാര്‍ക്ക് ഈ സര്‍ക്കാറില്‍ സ്ഥാനമില്ലെന്നും എല്ലാം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications