ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ബ്രാഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ കീഴില്‍ നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 167 ക്ലാസ് മുറികളുമായി ഷാര്‍ജയിലെ ജുവൈസിലാണ് പുതിയ സ്‌കൂള്‍ പണികഴിപ്പിച്ചിരിക്കുന്നത്.
10 ലക്ഷം ചതുരശ്ര അടി വലുപ്പത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. നിലവിലെ സ്‌കൂളില്‍ നിന്നും അഞ്ചാം തരം പൂര്‍ത്തിയാക്കുന്ന ആണ്‍കുട്ടികളെ പുതിയ സ്‌കൂളിലേക്ക് മാറ്റും.

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരുമായി ആയിരങ്ങള്‍ ഉദ്ഘാട പരിപാടി നേരിട്ട് കാണാന്‍ ജുവൈസിലെത്തിയിരുന്നു. ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്.
ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരന്‍, ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സാബിത് സലീം ഉബൈദ് അല്‍ തുറാബി, കെ മുരളീധരന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ചീഫ് പാട്രേന്‍ അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസി അഡ്വ വൈഎ റഹീം, ജനറല്‍ സെക്രട്ടറി ബിജുസോമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications