ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു
ദുബായ്: ഹിറ്റേഴ്‌സ് ഓഫ് പടന്ന യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പിച്ച് ഫീവര്‍ 2016' എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ടൈറ്റാനിയം മൊബൈല്‍ ഫോണ്‍സ് അബുദാബി നല്‍കുന്ന വിന്നേഴ്‌സിനുള്ള 5555 ദിര്‍ഹം പ്രൈസ് മണിക്കും, റണ്ണേഴ്‌സിനുള്ള 3333 ദിര്‍ഹം പ്രൈസ് മണിയ്ക്കും വേണ്ടിയുള്ള ഫല്‍ ലൈറ്റ് ക്രിക്കറ്റ് മത്സരമാണ് നടക്കുക.

ഫെബ്രുവരി 11ാം തീയ്യതി വ്യാഴാഴ്ച്ച രാത്രി ഏഴു മണിമുതല്‍ ഷാര്‍ജ അല്‍ ബത്തായ ഫല്‍ ലൈറ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങളെന്ന് ഹിറ്റേഴ്‌സ് ഓഫ് പടന്ന ഭാരവാഹികള്‍ അറിയിച്ചു. ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം വീക്ഷിക്കുവാനുള്ള വിപുലമായ സൗകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications