വിമാനത്തില്‍ അല്ലാഹു അക്ബര്‍ ധ്വനി മുഴക്കിയ യാത്രക്കാരന് കോടതി തടവ് ശിക്ഷ വിധിച്ചു
ദുബായ്: യാത്രക്കിടെ വിമാന ആകാശച്ചുഴിയില്‍ അകപ്പെട്ടപ്പോള്‍ അല്ലാഹു അക്ബര്‍ (അല്ലാഹു വലിയവന്‍) എന്ന് ഉച്ചത്തില്‍ ഉച്ചരിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഹയാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷം പോലീസ് എത്തി പാക്കിസ്ഥാന്‍ സ്വദേശിയായ ശെഹറാസ് സര്‍വാര്‍ എന്ന 38 കാരനെ അറസ്റ്റു ചെയ്തത്.
ദുബായില്‍ നിന്നും ഇഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലേക്ക് പറന്ന എമിറേറ്റ്‌സിന്റെ ബോയിംങ് 777 എന്ന വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. യാത്രക്കിടെ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റ് നിന്ന് ഉച്ചത്തില്‍ അല്ലാഹു അക്ബര്‍ എന്ന് ഉച്ചരിക്കുകയായിരുന്നു.

മറ്റ് യാത്രക്കാര്‍ പേടിച്ചിരിക്കുന്ന സമയത്തുള്ള ഇദ്ദേഹത്തിന്റെ പെരുമാറ്റം മറ്റ് യാത്രക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. അവസാനം വിമാന ജീവനക്കാര്‍ ഇയാളെ ഒരുവിധത്തില്‍ അനുനയിപ്പിക്കുകയായിരുന്നു. വിമാനത്തില്‍ കയറിയത് മുതല്‍ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ബിര്‍മിങ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് 10 ആഴ്ചത്തെ തടവ് കോടതി വിധിച്ചതായും ടെലഗ്രാഫ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.


Click it and Unblock the Notifications