ദുബായ്;അപമാനശ്രമം ഇന്ത്യക്കാരനെതിരെ കേസ്

പച്ചക്കറികള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാള്‍ യുവതിയുടെ സമീപത്ത് പല തവണ ചുറ്റിത്തിരിഞ്ഞു. തുടര്‍ന്ന് യുവതിയെ കയറിപ്പിടിച്ചു. ബഹളമുണ്ടാക്കിയ യുവതി ചെറുപ്പക്കാരനെ കാരറ്റ് കൊണ്ടെറിഞ്ഞു.
സ്ത്രീയോട് യുവാവ് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നും സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞു. ജബേല്‍ അലിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം നടന്നത്.പ്രതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications