ദുബായ്: പ്രധാനമന്ത്രിയെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി
ദുബായ്: സ്വന്തം മണ്ണില്‍ കിട്ടുന്നതിലും നാലിരട്ടി വലിയ സ്വീകരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണിമുതല്‍ തന്നെ ആളുകള്‍ മോദി പൊതുസമൂഹത്തെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു.
പരമാവധി നാല്‍പ്പതിനായിരം ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയത്തിലേക്ക് പ്രവേശന പാസ്സിനായി റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അമ്പതിനായിരം കടന്നതോടെ സംഘാടകര്‍ റെജിസ്റ്റര്‍ ചെയ്യുവാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

അതുകൊണ്ടു തന്നെ പാസ്സ് ലഭിക്കാത്തവരും സ്റ്റേഡിയം പരിസരത്തേക്ക് എത്തിയതോടെ സ്‌റ്റേഡിയവും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. കനത്ത സുരക്ഷയില്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ജനങ്ങള്‍ മണിക്കൂറുകളോളും പുറത്തു കാത്ത് നിന്നു.
കനത്ത ചൂട് അവഗണിച്ച് തങ്ങളുടെ സ്വന്തം പ്രധാനമന്ത്രിയെ ഒരു നോക്കു കാണാനും അദ്ധേഹത്തിന്റെ പ്രസംഗം ശ്രവിക്കാനും രാഷ്ടീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി എത്തിയത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രക്ക് വിദേശമണ്ണില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി വിലയിരുത്താം. വൈകീട്ട് ആറു മണിയോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി. ചെണ്ട മേളയും, നാടന്‍ കലകളുമടക്കമുള്ള പരിപാടികള്‍ സംഘാടകര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു.












Click it and Unblock the Notifications