ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ പോളണ്ടില്‍ ആക്രമണം...വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്!!
വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി
വാര്‍സോ: പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഐസിയുവിലാണ്. പോളണ്ടിലെ പോസാന്‍ സിറ്റിയില്‍ വച്ചാണ് വിദ്യാര്‍ഥിക്കു നേരെ വധശ്രമമുണ്ടായത്.കഴിഞ്ഞ മാസം അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുട്ടിബോട്ട്‌ല വെടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് വീണ്ടുമൊരാള്‍ കൂടി ആക്രമിക്കപ്പെട്ടത്.

പോളണ്ടിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റോടെയാണ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട വാര്‍ത്ത പുറംലോകമറിഞ്ഞത്. അമേരിക്കയില്‍ നടന്നതുപോലെ ഇതും വംശീയ ആക്രമണമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആക്രോശിച്ചുകൊണ്ട് അക്രമി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വീറ്റ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് സംഭവത്തെക്കുറിച്ച് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications