കൈക്കൂലി വാങ്ങുന്നതിനിടെ ലാബ് എഞ്ചിനീയര്‍ പോലീസ് പിടിയിലായി
അബുദാബി: സര്‍ക്കാര്‍ ലാബിലെ സീനിയര്‍ എഞ്ചിനീയറെ കൈക്കൂലി വാങ്ങുന്നതിനിടെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. 63 കാരനായ ഇയാള്‍ ലാബിലെത്തിയ ഉപഭോക്താവില്‍ നിന്നും 15,000 ദിര്‍ഹം (ഏതാണ്ട് രണ്ടര ലക്ഷം രൂപ) കൈപ്പറ്റുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നത്.
വിദഗ്ധ പരിശോധനകള്‍ ഒഴിവാക്കി തങ്ങള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുന്നതിനു വേണ്ടിയാണ് ഇയാള്‍ കൈക്കൂലി സ്വീകരിച്ചത്.

കൂടുതല്‍ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണെന്ന് അബുദാബി പോലീസിലെ ആന്റി കറപ്ഷന്‍ വിഭാഗം മേധാവി മതാര്‍ അല്‍ മുഹൈരിയെ ഉദ്ദരിച്ച് ഇമറാത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു












Click it and Unblock the Notifications