യുഎഇ: മിഠായിയില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടുണ്ടെന്ന വാദം തള്ളി പൊലീസ്
ദുബായ്: പ്രമുഖ ബ്രാന്‍ഡിലുള്ള മിഠായിയില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടുണ്ടെന്ന വാദം തള്ളി ദുബായ് പൊലീസ്. മിഠായില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് 'സ്‌ട്രോബെറി ക്വിക്ക്' എന്ന പേരില്‍ പ്രചരിച്ചിരുന്ന വാട്‌സ്ആപ്പ് മെസേജായിരുന്നു യുഎഇയില്‍ ഭീതി പടര്‍ത്തിയിരുന്നത്.
മിഠായി പരിശോധിച്ച ശേഷം അവയില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടില്ലെന്ന് ആന്റി നര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഹരേബാണ് വ്യക്തമാക്കിയത്. എല്ലാ അക്കാദമിക് വര്‍ഷാരംഭത്തിലും മാതാപിതാക്കളില്‍ ആശങ്ക പടര്‍ത്താന്‍ ഇത്തരം അഭ്യൂഹങ്ങള്‍ ഉയരാറുണ്ടെന്ന് നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഷെയര്‍ ചെയ്യുന്നതിന് മുമ്പേ സത്യാവസ്ഥ പരിശോധിക്കുന്നതിനായി ആന്റി നര്‍ക്കോട്ടിക് സെല്ലില്‍ വിവരമറിയിക്കുന്നതിനായി ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട് (800400400).

അഭ്യൂഹമുയര്‍ന്ന കാന്‍ഡിയില്‍ ഒരു പഴത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മിറാക്കുലിന്‍ എന്നു പേരുള്ള ഗ്ലൈക്കോ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് ദുബായ് പൊലീസിലെ ഫോറന്‍സിക്‌സ് സയന്‍സ് ആന്‍ഡ് ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് കണ്ടെത്തിയത്. ഇതായിരുന്നു മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടത്.












Click it and Unblock the Notifications