അവിഹിത ഗര്‍ഭം; ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന ഫിലിപ്പിനോ വേലക്കാരി അറസ്റ്റില്‍
ദുബായ്: അവിഹിത ഗര്ഭത്തിലുണ്ടായ ചോരക്കുഞ്ഞിനെ വായില്‍ തുണിതിരുകി ശ്വാസം മുട്ടിച്ചുകൊന്ന ഫിലിപ്പിനോ വേലക്കാരി അറസ്റ്റില്‍. ദുബായ് അല്‍ നഹ്ദയിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. വയറുവേദനയെന്നു പറഞ്ഞ് കുളിമുറിയില്‍ കയറിയ 32കാരിയായ വേലക്കാരി ഏറെ നേരമായിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് പലതവണ വാതിലില്‍ മുട്ടിയെങ്കിലും തുറക്കാന്‍ തയ്യാറായിരുന്നില്ലെന്ന് സ്പോണ്‍സറും സഹോദരിയും പോലിസിനോട് പറഞ്ഞു.
രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് വേലക്കാരി പുറത്തിറങ്ങിയത്. അപ്പോഴേക്കും തളര്‍ന്ന് അവശയായിരുന്നു അവര്‍. പുറത്തുവരുമ്പോള്‍ കൈയില്‍ ഒരു പ്ലാസ്റ്റിക് സഞ്ചിയുമുണ്ടായിരുന്നു. അത് അടുക്കളയില്‍ വച്ച ശേഷം നേരെ മുറിയിലെത്തി കിടക്കയില്‍ തളര്‍ന്നുവീണു. വസ്ത്രത്തില്‍ ചോരയുടെ പാടുകളുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ ആര്‍ത്തവരക്തം കൂടുതലായി പോയതാണെന്നും അതിന്റെ ക്ഷീണമാണെന്നും പറഞ്ഞു. തളര്‍ന്നു മയങ്ങിപ്പോയ വേലക്കാരിയില്‍ നിന്ന് തുടര്‍ന്നും രക്തസ്രാവം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വേലക്കാരിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് വേലക്കാരി അല്പം മുമ്പ് പ്രസവിച്ച കാര്യം വീട്ടുകാരോട് പറയുന്നത്. കുഞ്ഞ് വീട്ടിലുണ്ടെന്ന് പറഞ്ഞതനുസരിച്ച് പോലിസും ആരോഗ്യപ്രവര്‍ത്തകരും ഉടന്‍ വീട്ടിലേക്കെത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിലായിരുന്നു. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയില്‍ കണ്ടതെന്ന് പോലിസ് പറഞ്ഞു.

വര്‍ഷാദ്യത്തില്‍ കാമുകനുമായുണ്ടായ അവിഹിത ലൈംഗിക ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പുറത്തറിഞ്ഞാല്‍ പ്രശ്നമാവുമെന്നതിനാല്‍ ഗര്‍ഭം മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്ത പോലിസ് കുഞ്ഞിനെ കൊലപ്പെടുത്തിയതിനും അവിഹിത ലൈംഗിക ബന്ധത്തിനും കേസെടുത്തിട്ടുണ്ട്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായി കാണുന്ന ദുബയില്‍ പോലിസിനെ പേടിച്ച് ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications