ഷാര്‍ജ: മരുഭൂമിയില്‍ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി
ഷാര്‍ജ: മരുഭൂമിയില്‍ അകപ്പെട്ട നാല് അറബ് യുവാക്കളെ ഷാര്‍ജ പൊലീസ് രക്ഷപ്പെടുത്തി. വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട് പോയ നാലംഗ യുവാക്കളുടെ സംഘത്തെയാണ് ഷാര്‍ജ പൊലീസിന്റെ എയര്‍ വിംഗ് രക്ഷപ്പെടുത്തിയത്. മരുഊീമിയിലയേക്ക് യാത്ര നടത്തിയ സംഘമാണ് വാഹനം മണലില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് മരുഭൂമിയില്‍ ഒറ്റപ്പെട്ടത്.
അല്‍ ബതാ പ്രദേശത്ത് നിന്നാണ് യുവാക്കളെ പൊലീസ് രക്ഷിച്ചത്. മരുഭൂമിയില്‍ അകപ്പെട്ട യുവാക്കളെ കണ്ടെത്തുന്നതിന് പൊലീസ് ഏറെ കഷ്ടപ്പെട്ടുമെന്ന് പൊലീസ് സെന്‍ട്രല്‍ റീജിയന്‍ മേധാവി കേണല്‍ ആരിഫ് മുഹമ്മദ് അല്‍ ഷംസി പറഞ്ഞു.

അറബികളുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും ജിപിഎസ് സംവിധാനം ഇല്ലായിരുന്നു. അതിനാല്‍ തന്നെ ഇവരെ കണ്ടെത്തുന്നതും ശ്രമകരമായി. മരുഭൂമിയിലേയ്ക്ക് യാത്ര നടത്തുന്നവരോട് മെച്ചപ്പെട്ട ആശയ വിനിമയ ഉപാധികള്‍ സൂക്ഷിയ്ക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഘം മരുഭൂമിയില്‍ അകപ്പെട്ടത്. ഇവരുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications