അഡ്ഡ്രസ്സ് ഹോട്ടല്‍ തീപ്പിടിത്തം അട്ടിമറിയല്ല; ദുബായ് പോലീസ്
ദുബായ്: പുതുവത്സരാഘോഷത്തിനിടെ ദുബായിലെ അഡ്ഡ്രസ്സ് ഹോട്ടലിലുണ്ടായ തീപ്പിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം കണ്ടെത്തി. അലങ്കാരങ്ങള്‍ക്കായി ഘടിപ്പിച്ച വൈദ്യുതി വിളക്കുകള്‍ക്കിടയിലുണ്ടായ ചെറിയ തീ പിന്നീട് പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പോലീസ് അന്യേഷണത്തില്‍ കണ്ടെത്തിയതായി ദുബായ് പോലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് മേധാവി അറിയിച്ചു.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും തികച്ചും അപകടം മൂലമായതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അന്യേഷണങ്ങളുടെ ആവശ്യമില്ലെന്നും ദുബായ് പോലീസ് അറിയിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയോട് ചേര്‍ന്ന് നില്‍ക്കുന്ന ആഡംബര ഹോട്ടല്‍ സമുച്ചയമാണ് ദുബായ് അഡ്ഡ്രസ്സ് ഹോട്ടല്‍.

പുതുവത്സരാഘോഷത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഈ ഭാഗത്ത് തടിച്ച് കൂടിയ ലക്ഷക്കണക്കിനാളുകളെ പരിഭ്രാന്തിയിലാക്കിയ തീപ്പിടിത്തം സംഭവിച്ചത്. എന്നാല്‍ ദുബായ് പോലീസും സിവില്‍ ഡിഫന്‍സും മറ്റ് സുരക്ഷാ വിഭാഗങ്ങളും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
സംഭവത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതൊഴിച്ചാല്‍ കാര്യമായ അപകടം സംഭവിക്കാതെ ജനങ്ങളെ സുരക്ഷിതമായി സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത് ലോക രാജ്യങ്ങളുടെ പ്രശംസയ്ക്ക് കാരണമായിരുന്നു. അപകടത്തിന്റെ യാതൊരു ക്ഷീണവും കൂടാതെ ക്യത്യം 12 മണിക്ക് തന്നെ ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷത്തെ വരവേറ്റു കൊണ്ടുള്ള വെടിക്കെട്ടും അരങ്ങേറി.


Click it and Unblock the Notifications