അമേരിക്കന്‍ പ്രവാസിയായ പിതാവിനെ കൊലപ്പെടുത്തിയ കാരണം മകന്‍ വെളിപ്പെടുത്തി
ചങ്ങനാശേരി: അമേരിക്കയില്‍ വ്യവസായിയായ ചെങ്ങന്നൂര്‍ സ്വദേശി ജോയ് വി. ജോണിനെ കൊലപ്പെടുത്താനുള്ള കാരണം മകന്‍ ഷെറിന്‍ പോലീനോട് വെളിപ്പെടുത്തി. സ്വത്തുതര്‍ക്കം മാത്രമല്ലെന്നും കുട്ടിക്കാലം മുതല്‍ തനിക്കുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഷെറിന്‍ പോലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
മകനായിട്ടും മറ്റു മക്കള്‍ക്ക് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ഷെറിന്‍ പറയുന്നു. ചെറുപ്പം മുതല്‍ കുറ്റപ്പെടുത്തലും അവഗണനയുമായിരുന്നു. അച്ഛനും സഹോദരങ്ങളും അമേരിക്കയില്‍ നിന്നും നാട്ടിലെത്തുമ്പോള്‍ തന്നോട് വീട്ടില്‍നിന്നും മാറിത്താമസിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. സ്വത്തു വിഹിതം തനിക്ക് തരില്ലെന്ന് പറയാറുണ്ടായിരുന്നെന്നും ഷെറിന്‍ പറഞ്ഞു.

കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു. പിതാവിന്റെ തോക്ക് നേരത്തെ തട്ടിയെടുത്തു സൂക്ഷിച്ചു. തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് വരുമ്പോള്‍ മുളക്കുഴയില്‍ സ്‌കോഡ കാറിനുള്ളിലായിരുന്നു കൊലപാതകം. നാലുതവണ തലയ്ക്കുനേരെ നിറയൊഴിച്ചു.
പിന്നീട് തെളിവ് നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ചെങ്ങന്നൂരിലെ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടത്തിലെ ഗോഡൗണില്‍വെച്ച് കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് നാലു കക്ഷണങ്ങളായി മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ വാഹനത്തില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടിട്ടെന്നും പ്രതി മൊഴി നല്‍കി. ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറാണ് വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.












Click it and Unblock the Notifications