ബഹ്റൈനില്‍ കണ്ടത് അത്ഭുതം: രാജ്യത്തിന് പോപ്പിന്റെ നിറഞ്ഞ അഭിനന്ദനം, കുർബാനയില്‍ രാജകുടുംബാംഗവും
മനാമ: കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാർപ്പാപ്പ ബഹ്റൈനിലേക്ക് എത്തിയത്. സുന്നി ഭൂരിപക്ഷ ഗൾഫ് രാജ്യമായ ബഹ്‌റൈനിലേക്ക് മാർപാപ്പ നടത്തുന്ന ആദ്യത്തെ സന്ദർശനം കൂടിയായിരുന്നു ഇത്. ഹൃദ്യമായ വരവേല്‍പ്പാണ് മാർപ്പാപ്പയ്ക്ക് രാജ്യത്ത് ലഭിച്ചത്. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നേരിട്ടെത്തി മാർപാപ്പയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.
ഫ്രാൻസിസ് മാർപാപ്പ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണ് ഇത്. 2019 ൽ അദ്ദേഹം യുഎഇയിലെ അബുദാബി സന്ദർശിച്ചിരുന്നു. ബഹ്‌റൈനിലെത്തിയ മാർപ്പാപ്പ അൽ-തയീബും മറ്റ് പ്രമുഖ മതവിശ്വാസികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.

Images Credits- vatican news
ബഹ്‌റൈനിലെ എണ്ണായിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തേയും മാർപ്പാപ്പ സന്ദർശിച്ചു. സൗദി അറേബ്യയിൽ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമള്ള വിശ്വാസികള്‍ ശനിയാഴ്ച മാർപ്പാപ്പ നേതൃത്വം നല്‍കിയ കുർബാനയില്‍ പങ്കെടുക്കാന്‍ ബഹ്റൈനിലേക്ക് എത്തുകയും ചെയ്തു. വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാർപ്പാപ്പ വിശ്വാസസികളെ അവേശഭരിതരാക്കി.

2019-ൽ യു എ ഇ സന്ദർശിച്ചപ്പോള്‍ 100,000-ത്തിലധികം വരുന്ന വിശ്വാസികളായിരുന്നു മാർപ്പാപ്പ നേതൃത്വം നല്‍കിയ കുർബാനയില്‍ പങ്കെടുത്തത്. താരതമ്യേന ചെറിയ രാജ്യമായിട്ട് പോലും ബഹ്‌റൈനിലെ നാഷണൽ സ്റ്റേഡിയത്തില്‍ മാർപ്പാപ്പ നേതൃത്വം നല്‍കിയ കുർബാനയില്‍ നിറഞ്ഞ 30,000 ത്തിലേറെ വിശ്വാസികളാണ് പങ്കെടുത്തത്.

"ഇതൊരു അത്ഭുതമാണ്," ബഹ്‌റൈനിലെ ഒരു ഹോട്ടലിന്റെ റിസപ്ഷനിൽ ജോലി ചെയ്യുന്ന ഫിലിപ്പിനോക്കാരിയായ മേരി ഗ്രേസ് ഫോർട്ടസ് മാർപ്പാപ്പയുടെ വരവിനെ കുറിച്ചും കുർബാനയ്ക്ക് തിങ്ങിക്കൂടിയ ആളുകളെ കണ്ടും പറഞ്ഞതെന്നാണ് അന്തർദേശീയ മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്ററിലധികം വരുന്ന കിംഗ് ഫഹദ് കോസ്‌വേ വഴി നൂറുകണക്കിന് കത്തോലിക്കാ വിദേശ തൊഴിലാളികളാണ് ബസുകള്‍ വാടക്യ്ക്ക് എടുത്ത് ബഹ്റൈനിലേക്ക് എത്തിയത്. സൌദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളികളൊന്നുമില്ലാത്തതിനാല്‍ കത്തോലിക്കർക്ക് പരസ്യമായി ആരാധന നടത്താന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് മാർപ്പാപ്പയുടെ വരവേല്‍ക്കാനും അവരും ഒന്നടങ്കം ബഹ്റൈനിലേക്ക് എത്തിയത്.

"ബഹ്‌റൈനികൾ ഞങ്ങൾക്കായി എല്ലാം കൃത്യമായി ക്രമീകരിച്ചു," കേരളത്തിൽ നിന്നുള്ള ജോസ് ചാഴൂറിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെ ഒരു മെഡിക്കൽ ഉപകരണ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുന്നു വ്യക്തിയാണ് ഇദ്ദേഹം. 75 വയസ്സുള്ള ജോസിന്റെ അമ്മയാവട്ടെ, മാർപ്പാപ്പയെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തവിധം വികാരഭരിതയാവുകയും ചെയ്തു.

ബഹ്‌റൈനിലെ ഏകദേശം 160,000 കത്തോലിക്കർക്ക് അജപാലന പരിചരണം നൽകുന്ന ബഹ്‌റൈനിലെ രണ്ട് പള്ളികളിലൊന്നിലെ കുർബാനയിൽ പങ്കെടുക്കാൻ സൗദി അറേബ്യയിൽ നിന്ന് കോസ്‌വേയിലൂടെ അമ്മയോടൊപ്പം പതിവായി വാഹനത്തിലെത്തുന്ന വ്യക്തിയാണ് ജോസ്. അതേസമയം. തന്റെ പ്രസംഗത്തിൽ, അമുസ്‌ലിംകളോടുള്ള ബഹ്‌റൈന്റെ താരതമ്യേന തുറന്ന നയത്തെ ഫ്രാൻസിസ് മാർപ്പാപ്പ പ്രശംസിച്ചു.

"ഈ ഭൂമി തന്നെ നാനാത്വത്തിൽ സഹവർത്തിത്വത്തിന്റെ ജീവനുള്ള ചിത്രമാണ്, തീർച്ചയായും നമ്മുടെ ലോകത്തിന്റെ ഒരു പ്രതിച്ഛായയാണ്, ജനങ്ങളുടെ നിരന്തരമായ കുടിയേറ്റവും ആശയങ്ങളുടെയും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ബഹുസ്വരതയാൽ അടയാളപ്പെടുത്തപ്പെടുന്നു," അദ്ദേഹം പറഞ്ഞു. കുർബാന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിലെ പിച്ചിലെ ജനക്കൂട്ടത്തിനിടയിലൂടെ ഫ്രാൻസിസിനെ തുറന്ന പോപ്പ്മൊബൈലിൽ കൊണ്ടുപോകുമ്പോൾ, അൾത്താര പ്ലാറ്റ്‌ഫോമിലെ ഒരു പ്രസംഗകൻ "ദൈവം പോപ്പിനെ അനുഗ്രഹിക്കട്ടെ, രാജകുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ" എന്നായിരുന്നു വിളിച്ചുപറഞ്ഞുത്

ഏകദേശം 1.5 ദശലക്ഷത്തോളം വരുന്ന ബഹ്‌റൈനിലെ ജനസംഖ്യയുടെ പകുതിയോളം വിദേശികളുള്ള ദ്വീപ് സംസ്ഥാനത്ത് 111 രാജ്യക്കാർ കുർബാനയിൽ പങ്കെടുത്തതായി ബഹ്‌റൈൻ സർക്കാർ വക്താവ് പറഞ്ഞു. കുർബാനയ്ക്കിടെ വിശ്വാസികളുടെ പ്രാർത്ഥനകൾ തഗാലോഗ്, സ്വാഹിലി, മലയാളം, തമിഴ്, കൊങ്കണി ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ സംസാരിക്കുന്ന ഭാഷകളിൽ വായിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മക്കളിൽ ഒരാളും നിരവധി സർക്കാർ മന്ത്രിമാരും കുർബാനയിൽ പങ്കെടുത്തു.












Click it and Unblock the Notifications