Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചിത്രം; യുവതി ദുബായ് പോലീസ് പിടിയിലായി

ദുബായ്: സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചിത്രം പോസ്റ്റു ചെയ്ത യുവതിയെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു. ഇന്‍സ്റ്റാഗ്രാമിലും സ്‌നാപ് ചാറ്റിലും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത യുവതിക്കെതിരെ നിരവധി പേര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം ശ്രദ്ദയില്‍പ്പെട്ട പോലീസ് ഇലക്ട്രോണിക്‌സ് ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ജിസിസി പൗരത്വമുള്ള യുവതി ഇരട്ടപ്പേരിലാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.

പോലീസ് നടത്തിയ അന്യേഷണത്തില്‍ മുഖം വ്യക്തമാക്കാതെ ശരീരത്തിലെ രഹസ്യ ഭാഗങ്ങള്‍ കേമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും യുവതിയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.

facebook

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ മാറി നില്‍ക്കണമെന്നും നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പുമായി ബന്ധപ്പെടണമെന്നും ദുബായ് പോലീസിലെ അല്‍ അമീന്‍ വിഭാഗം അറിയിക്കുന്നു.

രഹസ്യ സ്വഭാവത്തോടെയുള്ള അന്യേഷണമാണ് അല്‍ അമീന്‍ നടത്തുന്നത് 8004888 എന്ന നമ്പര്‍ മുഖേനയോ [email protected] എന്ന മെയില്‍ വഴിയോ 4444 എന്ന നമ്പരിലേക്ക് എസ്എംഎസ്സ് വഴിയോ പൊതു ജനങ്ങള്‍ക്ക് അല്‍ അമീന്‍ സര്‍വ്വീസുമായി ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+