കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനീക നീക്കങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാല്‍ 10 വര്‍ഷം തടവും പിഴയും

Google Oneindia Malayalam News

സൗദി: ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള സൈനീകരുടെ രഹസ്യ നീക്കങ്ങള്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകരമാണെന്ന് സൗദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. രഹസ്യ നീക്കങ്ങള്‍ ശത്രുക്കള്‍ മനസ്സിലാക്കാനും സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനും ഇത്തര പ്രവണതകള്‍ വഴിയൊരുക്കുന്നതായി സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ അബ്ദുള്ള ബിന്‍ ഹസന്‍ ജദ്ദാവി അറിയിച്ചു.

നിയമ പ്രകാരം സൈനീക നടപടികളെ കുറിച്ചുള്ള ചിത്രീകരണത്തിന് സര്‍ക്കാറില്‍ നിന്നും മുന്‍കൂട്ടി അനുവാദം നേടിയിരിക്കണം. അല്ലാതെയുള്ള എല്ലാവിധ ചിത്രീകരണങ്ങളും നിയമലംഘന പരിധിയില്‍പ്പെടും. നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ ലഭിക്കുകയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

saudi-soldier

യമനിലെ ഹൂതികള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ പാശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ മേഖലയും അതീവ സുരക്ഷ മേഖലയായാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. നജ്‌റാനടക്കുമുള്ള സ്ഥലങ്ങള്‍ പലപ്പോഴും ഹൂതി വിമതരുടെ അക്രമണത്തിന് ഇരയായിട്ടുണ്ട്.

English summary
Posting videos of security men on social media ‘a grave crime’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X