മുഹമ്മദ് റാഫി പുതിയ തലമുറയും നെഞ്ചിലേറ്റിയ ഗായകന്‍; പി.പി.ശശിന്ദ്രന്‍
ദുബായ്: ഇന്ത്യന്‍ ചലചിത്ര സംഗീത സൗരയൂഥത്തിലെ സൂര്യനായിരുന്ന മുഹമ്മദ് റാഫിയെ പുതിയ തലമുറയും നെഞ്ചിലേറ്റിയ ഗായകനാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മിഡില്‍ ഈസ്റ്റ് ചീഫുമായ പി.പി.ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കീര്‍ത്തിയുടെ പരമോന്നതയില്‍ എത്തിയിട്ടും അഹംഭാവത്തിന്റെ കണിക പോലും ആ കലാകാരന്റ് വാക്കുകളിലോ ചലനങ്ങളിലോ ഉണ്ടായിട്ടില്ലെന്നും വിടവിന്റെ വര്‍ഷങ്ങള്‍ കൂടുമ്പോഴും അദ്ദേഹത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിരന്തന സാംസ്‌കാരിക വേദി റാഫിയുടെ 36ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതില്‍ വിജയിച്ച അതുല്യപ്രതിഭയായിരുന്നു അദ്ദേഹമെന്നും, 'ബൈജു ബാവ ര യിലെ 'ഓ ദുനിയാ കെ രവ് വാലെയും: 1948 ല്‍ പാടിയ ബാപ്പുജി കി അമര്‍ കഹാനിയും ഇന്നും എല്ലാവരുടെയും നാവിന്‍ തുമ്പത്തതാണ് പി.പി.ശശി ന്ദ്രന്‍ പറഞ്ഞു. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

മാജിദ് ശൈഖ് ബോബെ, റഹ്മത്തുല്ല തളങ്കര, ബൈക്ക് ജോണ്‍, എ.വി.സയിദ് ,സര്‍ഫുദ്ദീന്‍ മുഹമ്മദ്, അഡ്വ:സുരേഷ് ഒറ്റപ്പാലം ഖാദര്‍ കൊയിലാണ്ടി, ജാക്കി റഹ്മാന്‍ ,യാസര്‍ ഹാഷിം, എന്‍.പി.രാമചന്ദ്രന്‍ ,ശാഫി കണ്ണാടന്‍, സി.പി.മുസ്തഫ ബൈജു എന്നിവര്‍ സംസാരിച്ചു.
യു.എ.ഇ.അടിസ്ഥാനത്തില്‍ നടന്ന റാഫി ഗാനങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം കഞ്ഞി മുഹമ്മദും, രണ്ടാം സ്ഥാനം മുനിവര്‍ മുന്ന, മുന്നാം സ്ഥാനം: മുഹമ്മദലി പൊന്നാനിയും നേടി വിജയികള്‍ക്കുളള ഉപഹാരവും സമ്മാനങ്ങളും മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ടി.ജമാല്‍, നാസര്‍ ഊരകം എന്നിവര്‍ വിതരണം ചെയ്തു.തുടര്‍ന്ന് മാജിദ് ശൈഖ്, റഹ്മത്തുല്ല എന്നിവരുടെ നേത്രത്വത്തില്‍ റാഫി ഗാനമേളയും നടന്നു. ദീപ അനില്‍ സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു. സാനിപ്രതിപ്, ശ്രുതി എന്നിവര്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു.












Click it and Unblock the Notifications