ജനാധിപത്യവും മതേതരത്വംവും ഇന്ത്യയുടെ കരുത്ത്: വൈസ് കോണ്‍സുല്‍ പ്രദീപ്കുമാര്‍
ദുബായ്: ഇന്ത്യയുടെ 67മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
അറുപത്തിയെഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യ ലോകത്തിന്റെ മുന്നില്‍ വലിയ സാമ്പത്തിക ശക്തിയും സൈനിക ശക്തിയുമായി മാറിയിരിക്കുന്നുവെന്നും ജനതിപത്യവും മതേതരത്വംവും ആണ് ഇന്ത്യയുടെ കരുത്തെന്നും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചുകൊണ്ട് വൈസ് കോണ്‍സുല്‍ പ്രദീപ് കുമാര്‍ പറഞ്ഞു.

ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശീയ ഗാനാലാപനവും സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി പി.ഡി സന്തോഷ് സംവിധാനം ചെയ്ത 'സെല്ലുലാര്‍ ജയില്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
കെ.എം.സി.സിയുടെ റിപ്പബ്ലിക് സന്ദേശം മുഹമ്മദ് പട്ടാമ്പി അവതരിപ്പിച്ചു. ഫിറോസ് പയ്യോളി ,റിജാസ് മട്ടന്നൂര്‍,ശരീഫ് അയ്യായ എന്നവര്‍ ദേശഭക്തി ഗാനം ആലപിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ തലശ്ശേരി, അഡ്വ:സാജിദ് അബൂബകര്‍, അബ്ദുള്‍ഖാദര്‍ അരിപ്പാബ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ഷുകൂര്‍,എം.എ മുഹമ്മദ് കുഞ്ഞി, എന്‍.കെ ഇബ്രാഹിം, ഇസ്മായില്‍ അരൂകുറ്റി എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ആക്റ്റിംഗ് ജന:സെക്രട്ടറി ഹനീഫ് കല്‍മട്ട സ്വാഗതവും സെക്രട്ടറി ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.












Click it and Unblock the Notifications