Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണവ് മോഹന്‍ലാലിന് പുത്തൻ സമ്മാനം; തമിഴിൽ നിന്ന് ആദ്യം തൃഷയ്ക്ക്; ഗോള്‍ഡന്‍ വിസ നൽകി യുഎഇ

പ്രണവ് മോഹന്‍ലാലിന് പുത്തൻ സമ്മാനം; തമിഴിൽ നിന്ന് ആദ്യം തൃഷയ്ക്ക്; ഗോള്‍ഡന്‍ വിസ നൽകി യുഎഇ

ചലച്ചിത്ര നടൻ പ്രണവ് മോഹന്‍ലാലിനും തമിഴ് നടി തൃഷയ്ക്കും ഗോള്‍ഡന്‍ വിസ നൽകി യു എ ഇ. സര്‍ക്കാര്‍ സ്വകാര്യ പ്രതിനിധിയായ ബദ്രിയ അല്‍ മസ്‌റൂയിയാണ് പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറിയത്. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവ് ഗോൾഡൻ വിസ സ്വീകരിച്ചത്. മറ്റ് ഉന്നത ഉദ്യോഗസ്ഥരായ സാലിഹ് അല് അഹ്മദി, ഹിസ്സ അല് ഹമ്മാദി , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

1

അതേസമയം, യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ തമിഴ് നടിയാണ് തൃഷ . "ഗോൾഡൻ വിസ ലഭിച്ച ആദ്യ തമിഴ് നടി എന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്നും വിസ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണെന്നും വിസ സ്വീകരിച്ചതിന് ശേഷം ചിത്രം പ്രദർശിപ്പിച്ച് സമൂഹമാധ്യമത്തിലൂടെ തൃഷ പ്രതികരിച്ചു. നടി സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പങ്കുവെച്ചതോടെ താരത്തിന്റെ ആരാധകർ ആശംസകൾ അറിയിച്ചു തുടങ്ങി.

2

അതേസമയം, ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫിനും കഴിഞ്ഞ ദിവസം ഗോൾഡൻ വിസ ലഭിച്ചും. ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ ആദ്യമായി ഗോൾഡൻ വിസ സ്വീകരിക്കുന്ന വ്യക്തിയാണ് ആന്റോ ജോസഫ്. അബുദാബിയില്‍ വെച്ചാണ് ആന്റോ ജോസഫിന് ഗോള്‍ഡന്‍ വിസ നൽകിയത്. കേരളത്തിലെ ഒരു സിനിമാ നിര്‍മാതാവായ തനിയ്ക്ക് യുഎഇയുടെ ഗോൾഡൻ വിസ വലിയൊരു ബഹുമതിയാണെന്നും എല്ലാത്തിനും കാരണക്കാരനായ മമ്മൂക്കയെയും സ്നേഹത്തോടെ ഓര്‍മിക്കുന്നതായും ഈ അംഗീകാരം മലയാള ചലച്ചിത്ര നിര്‍മാണരംഗത്തിന് സമര്‍പ്പിക്കുന്നുവെന്നും ആന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

3

2019-ൽ യുഎഇ ഗവൺമെന്റ് ആരംഭിച്ചതാണ് ഗോൾഡൻ വിസ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം അന്ന് നടത്തിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഇത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ സാധാരണയായി ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നിലവിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാത്ഥികൾക്കും യുഎഇ ഗോള്‍ഡന്‍ വിസ നൽകുന്നുണ്ട്.

Recommended Video

cmsvideo
    Hridayam Music Director Hesham Abdul Wahab Interview
    4

    നേരത്തെ മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, ഷാരൂഖ് ഖാൻ, ബോണി കപൂർ, അർജുൻ കപൂർ, ജാൻവി കപൂർ എന്നിവർക്കും യുഎഇ ഗോൾഡൻ വിസ ലഭിച്ച സിനിമാ മേഖലയിലെ വ്യക്തികളാണ്.

    {image-photo-2021-11-04-13-39-11-1636015030.jpg malayalam.oneindia.com

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+