Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജ്ജുനന്‍ മാസ്റ്ററെ ആദരിച്ചു

ദുബായ്: യുഎഇ യിലെ സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ പ്രണവം പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്ററെ ആദരിച്ചുകൊണ്ടു 'രാഗാര്‍ജ്ജുനം' എന്ന പേരില്‍ സംഗീത പരിപാടി നടത്തി. മാഷിന്റെ ഈണ ഗരിമയെ സ്തുതിച്ചു കൊണ്ടുള്ള മേതില്‍ സതീശന്റെ സ്തുതി ഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ പ്രണവത്തിന്റെ സംഗീത ആല്‍ബം 'കുളിര്മഴയായ് നവഗീതകങ്ങളുടെ' പ്രകാശനവും നടന്നു. ശ്രീജിത്ത് വന്നേരിയില്‍ നിന്ന് മേളം ദുബായ് ഡയറക്ടര്‍ മേതില്‍ കുമാര്‍ ആദ്യ സീഡി ഏറ്റുവാങ്ങി.

cdrelease1

മേതില്‍ സതീശന്‍, മഹേഷ് ചിറ്റിലഞ്ചേരി, വിശ്വം നെമ്മാറ, ചന്ദ്രലേഖ മനോജ്, ശോഭി പ്രസാദ് എന്നിവരുടെ രചനയിലും സംഗീതത്തിലുമുള്ള ആല്‍ബത്തിലെ പാട്ടുകള്‍ ആലപിച്ചിരിക്കുന്നത് പ്രണവത്തിലെ അംഗങ്ങള്‍ തന്നെയാണ്. പ്രണവത്തിന്റെ ബാനറില്‍ മേതില്‍ സതീശന്‍ രചിച്ചു സംഗീതം നല്‍കി നിഖില്‍ സതീശന്‍ ആലപിച്ച 'അച്ഛന്റ്‌റെ പാട്ട്' എന്ന വീഡിയോ ആല്‍ബത്തിന്റെ പ്രകാശനവും ഇതോടനുബന്ധിച്ചു നടന്നു.

ശ്രീജിത് പന്നേരി, പ്രദീപ് നെമ്മാറ, കുമാര്‍ മേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മഹേഷ് ചിറ്റിലഞ്ചേരി ഗാന പരിചയം നടത്തി. വിശ്വം നെമ്മാറ സ്വാഗതവും മനോജ് കൂളങ്ങാട് നന്ദി പറഞ്ഞു. അര്‍ജുനന്‍ മാഷ് ഈണം നല്‍കിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ ദൃശ്യ ചാരുതയോടെയുള്ള ആലാപനവും ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+