കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ട് നിറംമാറ്റം; പ്രവാസികള്‍ക്ക് കടുത്ത പ്രതിഷേധം; ബിജെപി സമ്മര്‍ദ്ദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ദുബായ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തില്‍ പ്രവാസികള്‍ കടുത്ത പ്രതിഷേധം. വിദ്യാഭ്യാസമില്ലാത്തവരെ രണ്ടാംനിര പൗരന്മാരാക്കുന്ന പാസ്‌പോര്‍ട്ടിലെ നിറംമാറ്റം സര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരമാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. ലക്ഷക്കണക്കിന് പ്രവാസികളുള്ള ഇന്ത്യയില്‍ ബിജെപിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പ്രവാസി നിലപാട്.

 ജയിലില്‍ നിഷാം കേരള പോലീസിന് തലവേദനയാകുന്നു; കോടികളെറിഞ്ഞ് സുഖസൗകര്യം ജയിലില്‍ നിഷാം കേരള പോലീസിന് തലവേദനയാകുന്നു; കോടികളെറിഞ്ഞ് സുഖസൗകര്യം

നിലവിലെ പാസ്‌പോര്‍ട്ടില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതിരിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരണവുമായി എത്തുന്നത്. എസ്എസ്എല്‍സി പാസാകാത്തവര്‍ക്ക് മറ്റൊരു നിറത്തിലുള്ള പാസ്‌പോര്‍ട്ട് നല്‍കുന്നതിനൊപ്പം അവസാന പേജ് ഇല്ലാതാക്കുന്നതും പ്രവാസി സമൂഹത്തില്‍ കടുത്ത എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്.

passport

രാജ്യത്തെ പൗരന്മാരെ വിദേശത്ത് രണ്ടാംകിടക്കാരാക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. വിദ്യാഭ്യാസം കുറവാണെങ്കിലും മികച്ച സാങ്കേതിക ജ്ഞാനം ഉള്ളവരും ബിസിനസ് മേഖലയില്‍ വിജയിച്ചവരുമെല്ലാം ഇനിമുതല്‍ പരിഹാസത്തിന് ഇടയായേക്കും. ഇതിനെതിരെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും പ്രവാസികള്‍ കത്തയച്ചിട്ടുണ്ട്.

പ്രവാസി വോട്ടുകള്‍ പ്രാബല്യത്തിലാകാനിരിക്കെ പ്രവാസികളുടെ പ്രതിഷേധം പിടിച്ചുപറ്റുന്ന നയമാണ് ബിജെപിയുടേതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളിലൂടെ പ്രവാസികളുടെ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയായേക്കും. ലക്ഷക്കണക്കിന് പ്രവാസികളുടെ കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നതാണ് പ്രവാസികളുടെ പ്രതിഷേധം. പാസ്‌പോര്‍ട്ട് നിറംമാറ്റം ഒഴിവാക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ വിദേശ മലയാളികള്‍ ഒരുക്കമല്ല.

English summary
pravasi associations against new coloured passports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X