പ്രവാസിഭാരതി (കേരള) പുരസ്കാരം സന്തോഷ് കരിമ്പുഴയ്ക്ക്
സിഡ്നി: 2016-ലെ പ്രാവാസി ഭാരതി (കേരള) അവാര്‍ഡ് സന്തോഷ് കരിമ്പുഴയ്ക്ക്. പത്രപ്രവര്‍ത്തന രംഗത്തും, ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകള്‍ പ്രവാസിലോകത്തിനു നല്‍കിയത് പരിഗണിച്ചാണ് സന്തോഷിനെ അവാര്‍ഡിനു തിരഞ്ഞെടുത്തത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന എന്‍ ആര് ഐ കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ആണ് അവാര്‍ഡ് നല്‍കിയത്.
കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഓസ്ട്രേലിയയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് സന്തോഷ് കരിമ്പുഴ. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വംശീയ ചേരി തിരിവുകള്‍, പ്രവാസി ഇന്ത്യന്‍ സമൂഹത്തിനെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ ഇവയെല്ലാം ആധാരമാക്കി ഒട്ടേറെ ലേഖനങ്ങളും, വാര്‍ത്തകളും, ഡോക്യുമെന്ററികളും സന്തോഷിന്റേതായി വന്നിട്ടുണ്ട്.

വിദേശ മാദ്ധ്യമങ്ങളിലും, കേരളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും, സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. 2009-ല്‍ സിഡ്നിയില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ സന്തോഷ് കരിമ്പുഴ രചനയും, സംവിധാനവും നിര്‍വ്വഹിച്ച മുണ്ടൂരിന്റെ കഥാവഴികള്‍ എന്ന ചിത്രം മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡുള്‍പ്പെടെ ഭാരതീയ വിദ്യാഭവന് ഓസ്ട്രേലിയ അവാര്‍ഡ്, ഗ്ലോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (GOPIO) അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ക്യാഷ് അവാര്‍ഡും സ്മരണികയും ട്രോഫികളും അടങ്ങുന്നതാണ് അവാര്‍ഡ്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications