പുത്തന്‍ പ്രതീക്ഷ നല്‍കി പ്രവാസി-കേരള കൃഷി വികാസ്
ഷാര്‍ജ: ഇത്തവണത്തെ സംസ്ഥാന ബജറ്റ് പ്രവാസികള്‍ക്ക് ഏറെ പ്രതിക്ഷ നല്കുന്നതാണ് നോര്‍ക്ക. നൂതന ആശയങ്ങളും സംരംഭങ്ങളും ഉള്‍കൊള്ളുന്നതാണ് ബജറ്റ്. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് പ്രവാസി-കേരള കൃഷി വികാസ് സംരംഭം എന്ന പദ്ധതിയാണ്. ഈ പദ്ധതി വഴി സംസ്ഥാനത്ത് പഴം പച്ചക്കറി പാല്‍ മുട്ട എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവാസി മലയാളികളുമായി സംയുക്ത സംരംഭം ആരംഭിക്കും.
കേരളീയര്‍ക്ക് ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും ഉറപ്പ് വരുത്തി ആരോഗ്യമുള്ള ജനതയാക്കുന്നതിന് പ്രവാസി പരിചയവും സമ്പത്തും വിനിയോഗിക്കുന്നതാണ് പ്രവാസി കേരള കൃഷി വികാസ് സംരംഭം.പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കൈവശമുള്ള കൃഷിഭൂമി ആയിരിക്കും ഈ പദ്ധതിക്കായി വിനിയോഗിക്കുക.

സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവാസി സ്വയംതൊഴില്‍ സംരംഭകരുടെ ചുമതലയില്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ പ്രവാസി സംയുക്ത സംരംഭമായിട്ടാണ് പ്രവാസി കേരള കൃഷി വികാസ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രവാസി നിക്ഷേപത്തിന് നേതൃത്വം നല്‍കുവാന്‍ തയ്യാറാണെന്ന് സെക്രട്ടറി അഡ്വ.വൈ.എ.റഹീം ധനകാര്യമന്ത്രി കെ.എം.മാണിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി
പ്രവാസി സമൂഹം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒന്നാണ് പ്രവാസി നയരേഖ. ഈ നയരേഖയിലെ ഏറ്റവും സുപ്രധാനമായിട്ടുള്ളതാണ് ഭാവിയില്‍ വിദേശത്തേക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് മലയാളി യുവാക്കളെ സജ്ജരാക്കുക എന്നുള്ളത്. അത് ഈ ബഡ്ജറ്റില്‍ നടപ്പിലാക്കുന്നു കൂടാതെ യുവാക്കളെ വിദേശത്ത് തൊഴില്‍ തേടുന്നതിന് പ്രാപ്തരാക്കുന്നതിനായി സംസ്ഥാനത്ത് നൈപുണ്യമികവിനായുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ എക്‌സലന്റ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ അറിയിച്ചു.












Click it and Unblock the Notifications