കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് നേപ്പാളിലേക്ക് സഹായം എത്തിക്കും

Google Oneindia Malayalam News

വിയന്ന: ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ മരണമടയുകയും പതിനായരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും വീടും, മറ്റ് വസ്തുവകകളും നഷ്ടപ്പെടുകയും ചെയ്ത നേപ്പാളിലേക്ക് പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഓസ്ട്രിയ സഹായം എത്തിക്കുന്നതായി ഓസ്ട്രിയന്‍ യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി അറിയിച്ചു.

nepal

പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തിന്റെ ആദ്യപടിയായി സംഘടനയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ച് പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്റെ സഹായത്തോടെ അയയ്ക്കുന്നതിനായാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം വിയന്നയില്‍ കൂടിയ കമ്മിറ്റിയിലാണ് തീരുമാനം കൈക്കൊണ്ടത്.

pmflogo

അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി യൂറോപ്യന്‍ റിജിയന്‍ ചെയര്‍മാന്‍ സിറിള്‍ മനിയാനിപ്പുറത്ത്, യൂറോപ്പ്യന്‍ റീജിയന്‍ പ്രസിഡന്റ് ജോഷിമോന്‍ എറണാകേരില്‍, ഓസ്ട്രിയന്‍ ജനറല്‍ സെക്രട്ടറി ഷിന്‍ഡോ ജോസ് അക്കരെ, പി.എം.എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

English summary
Pravasi Malayali Federation Europe sending help to Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X