കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി പ്രതിഭാ പുരസ്‌കാരം സന്തോഷ് കരിമ്പുഴയ്ക്ക്

  • By Neethu
Google Oneindia Malayalam News

മുതലമട: സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവാസി പ്രതിഭാ പുരസ്‌കാരം സന്തോഷ് കരമ്പുഴയ്ക്ക് ലഭിച്ചു. പത്രപ്രവര്‍ത്തന രംഗത്തും ഡോക്യുമെന്ററി രംഗത്തും പ്രവാസി ലോകത്തിന് നല്‍കിയ മികച്ച സംഭാവനകല്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്.

മുതലമടയില്‍ നടന്ന ചടങ്ങില്‍ പത്മവിഭൂഷന്‍ പണ്ഡിത് ശിവകുമാര്‍ ശര്‍മ്മ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പി സുനില്‍ദാസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ബാബു, കെ കൃഷ്ണന്‍കുട്ടി, ഡോ രാമസ്വാമി, എഴുത്തുകാരി, മനോരമ ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 awardphoto-

കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് സന്തോഷ്. പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും, സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. 2009 ല്‍ സിഡ്‌നിയില്‍ വെച്ച് നടന്ന ഫിലിം ഫെസ്റ്റിവെലില്‍ സന്തോഷിന്റെ കഥാവഴികള്‍ എന്ന ഡോക്യുമെന്ററി രണ്ടാമതായി തിരഞ്ഞെടുത്തിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, ഭാരതീയ വിദ്യാഭവന്‍ ഓസ്‌ട്രേലിയ അവാര്‍ഡ്, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ അവാര്‍ഡ്, പ്രവാസി ഭാരതി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

English summary
Pravasi prathiba award 2016 goes to santhosh kaimpuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X