Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരഹം വരകളില്‍ ഒളിപ്പിച്ച പ്രവേഷ് ചന്ദ്ര ദുബായില്‍ ഫോട്ടോ പ്രദര്‍ശനം നടത്താന്‍ ഒരുങ്ങുന്നു

ദുബായ്: കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും പ്രവേഷ് ചന്ദ്ര എന്ന ചിത്രകാരന്റ് ശരീര പേശികള്‍ ഓരോന്നായി നശിച്ചുപോയി കൊണ്ടിരിക്കുകയാണ് എന്നാലും തന്റെ ശരീരത്തിന്റെ വിഷമതകള്‍ മറന്ന് ചിത്രങ്ങളുടെ ലോകത്ത് കുടുതല്‍ സുന്ദരമായ ദൃശ്യങ്ങള്‍ വരയ്ക്കുകയാണ് ഈ തൃശൂര്‍ തൃപ്രയാര്‍ സ്വദേശി. മസ്‌കുലര്‍ ഡൈസ്‌ടോപി എന്ന പ്രത്യേക രോഗം പിടിപ്പെട്ട് ശരീരം തളര്‍ന്ന ഈ മുപ്പത്തിരണ്ടുകാരന്റ് വലിയ നാളെത്തെ ആഗ്രഹമാണ് താന്‍ വരച്ച വര്‍ണ്ണങ്ങളുടെ ഒരു പ്രദര്‍ശനം ദുബായില്‍ നടത്തുക എന്നത്.

അതിന് വേണ്ടി നന്മ നിറഞ്ഞ ഒരു പ്രവാസിയുടെ സഹായത്താല്‍ ഭാര്യയേയും മകളെയും കൂട്ടി ദുബായില്‍ എത്തിയതാണ് പ്രവേഷ് ചന്ദ്ര. ഇദ്ധേഹം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 3ാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതല്‍ ഖിസൈസിലുള്ള നെല്ലറ റസ്റ്റോറന്റില്‍ വെച്ച് നടക്കുകയാണ്. അതിന് വേണ്ടി വീല്‍ചെയറില്‍ ഇരുന്നു കൊണ്ട് തന്റെ ശോഷി കുറഞ്ഞ കൈകള്‍ കൊണ്ട് കുടുതല്‍ ഛായാചിത്രം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഈ കലാകാരന്‍.

j

കയറി കിടക്കാന്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഇദ്ധേഹം തന്റെ ദയനീയ അവസ്ഥകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വരങ്ങളുടെ ലോകത്ത് കുടുതല്‍ ചമയങ്ങള്‍ ചേര്‍ത്ത് വിരഹങ്ങളെ മറച്ചു പിടിക്കുകയാണ്. പ്രവേഷ് ചന്ദ്രക്ക് ചെറുപ്പത്തില്‍ തന്നെ ഈ രോഗം പിടികൂടിയിരുന്നു. ശരിരത്തിലെ ഓരോ ഭാഗത്തും ശേഷി കുറവ് അനുഭവപ്പെട്ടു തുടങ്ങി. 10 ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മസ്‌കുലര്‍ ഡൈസ്‌ടോപി എന്ന അസുഖമാണ് എന്ന് തിരിച്ചറിയുന്നത്.

അപ്പോഴേക്കും രോഗം പൂര്‍ണ്ണമായി പിടികൂടിയിരുന്നു. പിന്നെ പിന്നെ തന്റെ വരകള്‍ക്ക് കൂട്ടായി വില്‍ചെയറിന്റെ സാന്നിധ്യമായി. സന്തോഷവും സന്താപവും ലോകത്തിന്റെ വര്‍ണ്ണ കാഴ്ച്ചകളും ദുരിതങ്ങളും ഈ ഇരിപ്പടത്തില്‍ നിന്ന് ചമയിച്ചു എടുത്തു. ഈ രോഗത്തിന് ഇത് വരെ ഫലപ്രദമായി ഒരു മരുന്ന് കണ്ടെത്തിയിട്ടില്ല എന്ന് അല്‍ ശിഫാ അല്‍ ഖലീജ് മെഡിക്കല്‍ സെന്റെര്‍ ഡയറക്ടറും ചെയര്‍മാനുമായ ഡോ. മുഹമ്മദ് കാസിം പറയുന്നു.

മസ്‌കുലര്‍ ഡൈസ്‌ടോപി എന്ന ഈ അപൂര്‍വ്വ രോഗം കുടുതലായി കാണുന്നത് പുരുഷന്‍മരിലാണ്. ഫിസിയോത്തോറാപ്പി പോലെയുള്ള ചില ചികിത്സ രീതി നിലവിലുണ്ടകിലും അതൊന്നും അത്ര ഫലപ്രദമല്ലെന്ന് ഡോ. മുഹമ്മദ് കാസിം പറഞ്ഞു. കേരളത്തില്‍ ഈ അസുഖം ബാധിച്ച 60 പോരുടെ കുടായ്മ നിലവിലുണ്ട് അതില്‍ അംഗമാണ് പ്രവേഷ് ചന്ദ്ര. ഒരു മുഖം ഒന്നു മനസ്സില്‍ പതിഞ്ഞാല്‍ അത് കാന്‍വാസില്‍ പതിയാന്‍ 5 മിനുട്ട് മതി. ലൈവായി വരയ്ക്കുന്ന രീതിയാണ് പ്രവേഷ് ചന്ദ്രക്ക് ഇഷടം.

കേരളത്തില്‍ ഇതിനകം 14 ലധികം ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. പല പ്രമുഖരും ഇദ്ധേഹത്തിന്റെ നേരിട്ടുള്ള വരകളിലുടെയുള്ള ചിത്രങ്ങള്‍ വാങ്ങിയിട്ടുമുണ്ട്. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ക്തൂമിന്റെ ഛായാചിത്രം വരച്ചു നാട്ടില്‍ നിന്ന് കൊണ്ട് വന്നിരിക്കുകയാണ് ഇദ്ധേഹം. ആ ചിത്രം അദ്ധേഹത്തിന് കൈമാറാന്‍ വലിയ ആഗ്രഹമുണ്ട് ഈ ചെറുപ്പക്കാരന്.

തന്റെ ശരീരിക അവശതകള്‍ എല്ലാം അറിഞ്ഞിട്ടും തന്റെ ജീവിതത്തിലേക്ക് കൂട്ടായി വന്ന ഭാര്യ സരിതയുടെ വലിയ പിന്തുണയാണ് തന്നെ മുന്നോട്ട് നടത്തുന്നത് എന്ന് ഇദ്ധേഹം പറയുന്നു. കൌസല്യയാണ് മകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+