കാലിക്കറ്റ് സ്വദേശിനിയായ അമ്മയും മകളും ഷാര്‍ജയിലെ കാറപകടത്തില്‍ കൊല്ലപ്പെട്ടുു
ഷാര്‍ജ: ഗര്‍ഭിണിയായ യുവതിയും മകളും ഷാര്‍ജയിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു. ഭര്‍ത്താവുമൊത്ത് ഷോപ്പിങ്ങിന് പോയി മടങ്ങി വരുന്ന വഴിയ്ക്കാണ് അപകടമുണ്ടായത്.
യുവതി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.അപകടം നടന്ന് നാല് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി മരിച്ചിരുന്നു. മൂന്നു വയസ്സു പ്രായമുള്ള കുഞ്ഞ് ഞായറാഴ്ച ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. ഭര്‍ത്താവ് അത്യാഹിത നിലയില്‍ തുടരുന്നു.

ഷാര്‍ജയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി കാറിനു പിറകില്‍ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാര്‍ജയില്‍ സ്ഥിരതാമസക്കാരായ ഇവര്‍ കാലിക്കറ്റ് സ്വദേശികളാണ്. ഇരുവരുടെ കുടുംബവും യുഎഇയില്‍ തന്നെയാണ്. യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിന് തൊട്ടു പിന്നാലെ മകളുടെ ചടങ്ങുകളും നടന്നു.












Click it and Unblock the Notifications