റമളാനിലെ ഉംറ; മക്കയിലും മദീനയിലും വന്‍ തിരക്ക്
സൗദി: പുണ്യമാസമായ റമളാന്‍ ആരംഭിച്ചതോടെ രാജ്യത്തെത്തുന്ന ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് രേഖപ്പെടുത്തിയതായി സൗദി അറിയിച്ചു. മക്കയിലും മദീനയിലുമുള്ള പള്ളികള്‍ വിശ്വാസികളെ കൊണ്ടു നിറഞ്ഞു. ഇരു പള്ളികളിലുമായി ഏതാണ്ട് 12000 പുരുഷവനിതാ ജീവനക്കാരെ പുതുതായി നിയോഗിച്ചതായി അധിക്രതര്‍ വ്യക്തമാക്കി.
തിക്കും തിരക്കും നിയന്ത്രിക്കാന്‍ മേഖലയിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹറമില്‍ അടുത്ത കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കഅബ പ്രദക്ഷിണം വെക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ എളുപ്പമാകുന്നുണ്ട്.

ഒരേ സമയം കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയില്‍ തട്ടുകളായാണ് കഅബ പ്രദക്ഷിണ മേഖല പണി കഴിപ്പിച്ചിരിക്കുന്നത്. റംസാനില്‍ 30 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകരെയാണ് അധിക്രതര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഇതിനകം ഒരുക്കി കഴിഞ്ഞു.
വിദേശ തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി സ്വദേശികളോടും പരിസര പ്രദേശങ്ങളിലുള്ളവരോടും റമളാനിലെ ഉംറ നീട്ടിവെക്കണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications