വിലക്കുറവിന്റെ വസന്തകാലമായിരിക്കും റംസാന്‍; ഗള്‍ഫ് വ്യാപാരികള്‍
യു.എ.ഇ: പുണ്യമാസമായ റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആകര്‍ഷകമായ വിലക്കുറവ് ഒരുക്കി വ്യാപാരികളും രംഗത്തെത്തി. യു.എ.ഇ ലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ തെരഞ്ഞെടുക്കപ്പെട്ട 200 ലധികം അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
കൂടാതെ പഴം പച്ചക്കറി മാംസം തുടങ്ങിയ ഇനങ്ങള്‍ക്ക് പ്രതേക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ റംസാനില്‍ ഇറച്ചിക്ക് വിലകൂടില്ലെന്നും ഉല്‍പന്നങ്ങളുടെ ലഭ്യതയും വില സ്ഥിരതയും സൂക്ഷമമായി പരിശോധിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയതായും അധിക്രതര്‍ അറിയിച്ചു. അവശ്യ സാധനങ്ങള്‍ ഒന്നിച്ച് ലഭിക്കുന്ന റംസാന്‍ കിറ്റുകള്‍ക്ക് 50% വിലക്കുറവാണ് ഇത്തവണ വ്യാപാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടു തരം റമദാന്‍ കിറ്റുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് 20 ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 130 ദിര്‍ഹവും, 12 ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 100 ദിര്‍ഹവുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. റമദാന്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ പെരുന്നാള്‍ വിപണി സജീവമാകും. ഇക്കാലയളവില്‍ പെരുന്നാള്‍ ഓഫറുകളും നിലവില്‍ വരും.
വ്യാപാരികള്‍ നിയമം കര്‍ശനമായി പാലിക്കണമെന്നും നിയമ ലംഘകര്‍ക്ക് കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും സാമ്പത്തീക മന്ത്രാലയത്തിലെ ഉപഭോക്യത സംരക്ഷണ വകുപ്പ് തലവന്‍ ഡോ.ഹാശിം അല്‍നുഐമി വ്യക്തമാക്കി












Click it and Unblock the Notifications